
കര്‍ണാടകയില്‍ സ്വകാര്യ ബസിനുള്ളില്‍ രണ്ട് ആണ്‍മക്കളുടെ മുന്നില്‍ യുവതിയെ ബലാത്സംഗം ചെയ്ത മൂന്നു പേര്‍ പിടിയില്‍. സംസ്ഥാനത്തെ ദേവനാഗിരി ജില്ലയിലാണ് സംഭവം. ഹരാപനാഹള്ളിയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച ശേഷം മക്കള്‍ക്കൊപ്പം തിരികെ വരികയായിരുന്നു യുവതി. ഇതിനിടെയിലാണ് ആക്രമണം ഉണ്ടായത്.
ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍, സഹായി എന്നിവരാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ദേവനാഗിരി നഗരത്തിന് സമീപം ചന്നാപുര ഗ്രാമത്തിലാണ് അതിക്രമം നടന്നത്. പ്രാദേശിക പൊലീസ് കേസെടുക്കാന്‍ മടിച്ചതിനെ തുടര്‍ന്ന് എസ്പി ഇടപെട്ട ശേഷമാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
വിജയനഗര്‍ ജില്ലയില്‍ നിന്നുള്ള യുവതിയാണ് പീഡിനത്തിന് ഇരയായത്. മാര്‍ച്ച് 31നാണ് യുവതി തീര്‍ത്ഥാടന കേന്ദ്രത്തില്‍ പോയി മടങ്ങിയത്. ബസില്‍ ഏഴെട്ട് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ ബസില്‍ നിന്നറങ്ങിയതിന് പിന്നാലെയാണ് സംഭവമുണ്ടായത്. ഡ്രൈവര്‍ ഒറ്റപ്പെട്ട ഒരിടത്തില്‍ ബസ് നിര്‍ത്തിയ ശേഷം കുഞ്ഞുങ്ങളുടെ വായില്‍ തുണി തിരുകി. യുവതിയുടെ കൈകള്‍ തുണികൊണ്ട് കെട്ടിയ ശേഷമാണ് പീഡിപ്പിച്ചത്. ഇതിന് സമീപമുണ്ടായിരുന്ന കൃഷിയിടത്തിലെ കര്‍ഷകരാണ് യുവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ALSO READ: അണ്ണാമലൈയ്ക്ക് വിനയായത് ഈ നീക്കം, പിന്നില്‍ പ്രമുഖ നേതാവ്! തമിഴ്‌നാട് ട്വിസ്റ്റ് ഇങ്ങനെ!
പ്രതികളായ ഡ്രൈവര്‍ പ്രകാശ് മാഡിവാലര, കണ്ടക്ടര്‍ സുരേഷ്, സഹായി രാജശേഖര്‍ എന്നിവരുടെ പേരില്‍ സമാനമായ ഏഴ് കേസുകളാണുള്ളത്. പൊലീസ് ആദ്യം രണ്ടായിരം രൂപ നല്‍കി പുതിയ വസ്ത്രം വാങ്ങാന്‍ യുവതിയോട് പറയുകയും വിഷയം വലിയ പ്രശ്‌നമാക്കിയാല്‍ പിന്നെ ജീവിക്കാന്‍ കഴിയില്ലൈന്ന് യുവതിയെ ഉപദേശിച്ചെന്നുമാണ് ആരോപണം ഉയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here