കുട്ടികളില്ലാത്ത നിദക്ക് തന്‍റെ നാലാമത്തെ കുഞ്ഞിനെ നല്‍കി സഹോദരി മൈമുന

മക്കളില്ലാത്ത ദുഃഖത്തില്‍ ക‍ഴിഞ്ഞ നിദയ്ക്ക് സ്വന്തം കുഞ്ഞിനെ കൈമാറിയ മൈമുനയുടെ വാര്‍ത്ത ശ്രദ്ധേയമാവുകയാണ്. വിവാഹം ക‍ഴിഞ്ഞ് 19 വര്‍ഷം ക‍ഴിഞ്ഞിട്ടും നിദയ്ക്ക് കുഞ്ഞ് ജനിച്ചിരുന്നില്ല. നിരവധി ചികിത്സകള്‍ നടത്തിയിട്ടും അതൊന്നും ഫലം കണ്ടിരുന്നില്ല. നിദയുടെ ഈ വിഷമം നന്നായി അറിയുന്ന ആളായിരുന്ന സഹോദരി മൈമുന.

ഇതിനിടെ മൂന്ന് കുട്ടികളുള്ള മൈമുന നാലാമതും ഗര്‍ഭം ധരിച്ചു. നിദയുടെ സങ്കടം അറിയുന്ന മൈമുന തനിക്ക് പിറക്കുന്ന കുഞ്ഞിനെ സഹോദരിക്ക് നല്‍കാന്‍ തീരുമാനിച്ചു. ക‍ഴിഞ്ഞ ദിവസം  പ്രസവത്തിന് ശേഷം മൈമുനയെ സഹോദരി നിദക്ക് നല്‍കുകയും ചെയ്തു.

ഇസ്രായേലിലെ ഉമ്മുൽ ഫാമിൽ നിന്നുള്ള 35 കാരിയായ മൈമൂനയുടെ പ്രസവം  ആശുപത്രിയിലേക്കുള്ള വഴിയിലായിരുന്നു. ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിട്ടിരിക്കുകയാണ്. മൈമുനയാണ് കുഞ്ഞിനെ സഹോദരിക്ക് കൈമാറിയ വിവരം പുറത്തറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe