മൂന്ന് മണിക്കൂർ ജോലി; സമ്പാദിച്ചത് നാലര ലക്ഷം രൂപയിലധികം പണം…! വൈറലായി യുവതിയുടെ പോസ്റ്റ്

Remuneration

വാർഷിക വരുമാനം നാല് ലക്ഷമാകാൻ തന്നെ യുവാക്കൾ പാടുപെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അപ്പോൾ മൂന്ന് മണിക്കൂർ കൊണ്ട് 4.40 ലക്ഷം രൂപ വരുമാനം നേടുന്നതിന് കുറിച്ചാലോചിച്ച് നോക്കൂ. അത്തരത്തിലൊരു ജോലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചയായിരിക്കുന്നത്. താൻ മൂന്ന് മണിക്കൂർ കൊണ്ട് 4.40 ലക്ഷം രൂപ വരുമാനം നേടിയതിനെ കുറിച്ച് ഒരു യുവതി എക്‌സിൽ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമായത്. തന്റെ ജോലിയുടെ സമയമല്ല തനിക്ക് ഇത്രയും പണം കിട്ടാൻ കാരണമാണെന്നും അതിനു കാരണം തന്റെ വൈദഗ്ധ്യമാണെന്നുമാണ് യുവതി അവകാശപ്പെടുന്നത്.

Also Read: ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവ്; ഖത്തറിൽ വർക്ക് ഫ്രം ഹോം പ്രാബല്യത്തിൽ

ഒരു പ്രോജെക്ടിൽ മൂന്ന് മണിക്കൂർ ജോലിക്കാണ് നാലര ലക്ഷത്തിലധികം രൂപ പ്രതിഫലം ലഭിച്ചതെന്നാണ് യുവതി പറയുന്നത്. ബാങ്ക് അക്കൗണ്ടിന്റെ സ്റ്റെമെന്റിന്റെ സ്ക്രീൻഷോട്ടും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ഒരു സോഷ്യൽ മീഡിയ സ്ട്രാറ്റജിക്കായി മൂന്ന് മണിക്കൂർ മാത്രമാണ് ചെലവാക്കിയത്. എന്നാൽ പ്രതിഫലമായി 5200 ഡോളറാണ് ലഭിച്ചത്. ഇതുപോലുള്ള ദിവസങ്ങൾ ജോലി ചെയ്യാൻ നമ്മളെ കൂടുതൽ പ്രേരിപ്പിക്കുകയും കൂടുതൽ സംതൃപ്തരാക്കുകയും ചെയ്യുന്നു എന്നും യുവതി കുറിച്ചു.

Also Read: വിയ്യൂർ ജയിലിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ ; ഒപ്പം പോലീസിന്റെ തോക്ക് തട്ടിയെടുക്കാനും ശ്രമിച്ചു

ഏത് ജോലിക്കാണ് ഇത്രയും ശമ്പളം ലഭിക്കുന്നതെന്ന ചോദ്യവുമായി അനേകം പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇവിടെ മണിക്കൂറുകളോളം പണിയെടുത്തിട്ടും ഇതിന്റെ പകുതി പോലും കിട്ടുന്നില്ലെന്നും, ഈ ജോലി എനിക്കും വേണം എന്നുമൊക്കെ കമെന്റുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys