തിലാപ്പിയ മത്സ്യം കഴിച്ച യുവതിക്ക് അണുബാധ; രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റി; ഭാഗ്യം തുണച്ച് ജീവൻ രക്ഷപ്പെട്ടു

ഭക്ഷണത്തിലൂടെയുള്ള അണുബാധ രൂക്ഷമായതിനെത്തുട‍ർന്ന് യുവതിയുടെ രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റി. യുഎസിലെ കാലിഫോ‍ർണിയയിലാണ് സംഭവം. 40കാരിയായ ലോറ ബറാഹയാണ് കഷ്ടിച്ച് മരണത്തിൽനിന്ന് രക്ഷപെട്ടത്. 40കാരിയായ ലോറയ്ക്ക് താൻ കഴിച്ച തിലാപ്പിയ മത്സ്യത്തിൽനിന്നുള്ള അണുബാധയാണ് ഗുരുതരമായ സാഹചര്യം ഉണ്ടാവാൻ കാരണം.

also read :പച്ചക്കള്ളം വൈദികന്‍റെ നാവിൽ നിന്ന് വരുന്നത് ശരിയല്ല: യൂജിൻ പെരേരയ്ക്ക് മറുപടി നല്‍കി മന്ത്രി ആന്‍റണി രാജു

സാൻ ജോസിൽ വീടിനടുത്തുള്ള കടയിൽനിന്നാണ് ലോറ മത്സ്യം വാങ്ങിയത്. തുടർന്ന് വീട്ടിലെത്തി യുവതി ഇത് പാകം ചെയ്തു കഴിക്കുകയായിരുന്നു. എന്നാൽ ശരിയായി വേവാത്ത മത്സ്യത്തിൽ അടങ്ങിയ ബാക്ടീരിയയാണ് ശരീരത്തിൽ ഗുരുതരമായ അണുബാധയുണ്ടാക്കിയത് എന്നാണ് കരുതുന്നത്. ആഴ്ചകളോളമാണ് ലോറയ്ക്ക് ആശുപത്രിവാസം വേണ്ടിവന്നത് . ആരോഗ്യം തീ‍ർത്തും മോശമായതോടെ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനി‍ർത്തിയത്. വൃക്കകളുടെ പ്രവ‍ർത്തനം തകരാറിലാകുകയും കൈവിരലുകളും ചുണ്ടുകളും കറുത്ത നിറത്തിലാകുകയും ചെയ്തിരുന്നു. ഇതോടെ മെഡിക്കൽ സഹായത്തോടെ കോമയിലാക്കിയ യുവതിയെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് ലോറയുടെ ശരീരത്തിൽ ബാധിച്ചത്. തുട‍ർന്ന്, ജീവൻ രക്ഷിക്കാൻ മറ്റ് വഴികളില്ലെന്നു വന്നതോടെ ഡോക്ട‍ർമാർ ശസ്ത്രക്രിയയിലൂടെ രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റുകയായിരുന്നു.

അതേസമയം, സംഭവത്തിൻ്റെ ഞെട്ടൽ ലോറയുടെ സുഹൃത്തുക്കൾക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. ഈ അപകടം ആ‍ർക്കു വേണമെങ്കിലും സംഭവിക്കാം എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. വെൻ്റിലേറ്ററിൻ്റെ സഹായം കൊണ്ടാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നും മരണത്തിൽ നിന്ന് ലോറ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും ഇവ‍ർ പറയുന്നു. ബാക്ടീരിയ ബാധിച്ച മത്സ്യം കഴിച്ച് ദിവസങ്ങൾക്കുള്ളിൽതന്നെ ലോറയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.

also read :പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

അപൂർവമാണെങ്കിലും വിബ്രിയോ വൈറസ് വഴിയുണ്ടാകുന്ന രോഗബാധ ഇതാദ്യമല്ല. പ്രതിവർഷം ഇത്തരത്തിൽ 150 മുതൽ 200 കേസുകൾ വരെ റിപ്പോ‍ർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും രോഗം പിടിപെടുന്നവരിൽ അഞ്ചിലൊരാൾ മരണപ്പെടാമെന്നും സിഡിസി വ്യക്തമാക്കുന്നു. ബാക്ടീരിയ അടങ്ങിയ സമുദ്രവിഭവങ്ങളിൽനിന്നോ കടൽവെള്ളത്തിലൂടെയോ ഈ അണുബാധയുണ്ടാകാം എന്നാണ് വിദഗ്ധ‍ർ പറയുന്നത്. കടൽവെള്ളവുമായി ശരീരസ്രവങ്ങൾ നേരിട്ട് സമ്പ‍ർക്കത്തിലായാൽ അപകടസാധ്യതയുണ്ട്. തുറന്ന മുറിവുകളിലൂടെയും ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കാം. ശരിയായി ഉണങ്ങാത്ത ടാറ്റൂവുമായി കടൽവെള്ളത്തിൽ ഇറങ്ങിയാലും ഇതേ പ്രശ്നമുണ്ട്. യുസിഎസ്എഫ് പകർച്ചവ്യാധി വിദഗ്ധയായ ഡോ. നടാഷ സ്പോട്ടിവുഡ് ഇക്കാര്യം ശരിവെക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News