
മദ്യലഹരിയിൽ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിയ സംഭവത്തിൽ യുവതിയുടെ തലയ്ക്ക് പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരി പുതുപ്പാടി പഞ്ചായത്ത് മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിനയ്ക്കാണ് വെട്ടേറ്റത്.
മദ്യലഹരിയിലായിരുന്ന ഭർത്താവ് ബിജുവാണ് ആക്രമിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ആഴത്തിൽ മുറിവേറ്റ ഷിജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്ത് ജോലിക്ക് പോയിരുന്ന ഷിജി, ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് ഭർത്താവ് ആക്രമിച്ചത്. മദ്യപിച്ച് പതിവായി വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണ് ബിജുവെന്ന് ഷിജിയുടെ ബന്ധുക്കൾ ആരോപിച്ചു.
Summary: A woman suffered serious head injuries after being attacked by her husband with a machete in Kozhikode’s Thamarassery area.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

