ഫരീദാബാദില്‍ യുവതിയെ ഭര്‍തൃകുടുംബം കൊന്ന് കുഴിച്ചുമൂടി; ഭര്‍ത്താവ് ഒളിവില്‍

ഫരീദാബാദില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ഭര്‍തൃകുടുംബം അറസ്റ്റില്‍. നവീന്‍ നഗറില്‍ താമസിക്കുന്ന തനു എന്ന യുവതിയാണ് ഭര്‍തൃപിതാവില്‍ നിന്നും ബലാത്സംഗത്തിന് ഇരയായതിനു ശേഷം കൊല്ലപ്പെട്ടത്.

കൃത്യം നടത്തിയ യുവതിയുടെ ഭര്‍തൃത്താവ് അരുണ്‍, ഭര്‍തൃപിതാവ് ഭൂപ് സിംഗ്, ഭാര്യ സോണിയ എന്നിവരാണ് അറസ്റ്റിലായി. ഏപ്രില്‍ 21നാണ് പ്രതികള്‍ കൃത്യം നടത്തിയത്. യുവതിയെ കാണാനില്ലെന്ന് ആരോപിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു മാസമായി പോലീസ് നടപടിയെടുത്തിരുന്നില്ല. കൊലപാതകത്തിന് ശേഷം പ്രതികള്‍ മൃതദേഹം വീടിന് പുറത്തുള്ള കുഴിയില്‍ തള്ളുകയായിരുന്നു. മലിനജലം ഒഴുക്കിക്കളയാനാണ് ഭൂപ് സിംഗ് വീടിന് മുന്നില്‍ കുഴി കുഴിച്ചത്. എന്നാല്‍ കൃത്യം നടത്തി മൃതദേഹം മറവു ചെയ്തതോടെ കുഴി പ്രതികള്‍ സ്ലാബിട്ട് മൂടി. തുടര്‍ന്ന് സമീപത്തുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തനുവിനെ കാണാനില്ലെന്ന് പറഞ്ഞു.തുടര്‍ന്ന് സംശയം ഒഴിവാക്കാനായി പോലീസ് സ്‌റ്റേഷനില്‍ കാണാനില്ലെന്ന് പരാതിയും നല്‍കി. എന്നാല്‍ കാണാതായ വിവരം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബവും പോലീസില്‍ പരാതി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്.കൃത്യം നടന്ന് രണ്ടുമാസത്തോളം യാതൊരു നടപടിയും കൈക്കൊള്ളാത്ത പോലീസ് കഴിഞ്ഞ ദിവസം ഡിസിപി ഉഷ കുണ്ടുവിന്റെ നിര്‍ദേശപ്രകാരം കേസില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച് യുവതി; ഒടുവിൽ സംഭവിച്ചത്

Also read –

തുടര്‍ന്ന് അന്വേഷണ സംഘം ഭൂപ് സിംഗിന്റെ വീടിന്റെ പുറത്തെ സ്ലാബ് തുറന്ന് പരിശോധിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹം പുറത്തെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു. ആദ്യം പോലീസ് ഭൂപ് സിംഗിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് തനുവിന്റെ ഭര്‍ത്താവിനും അമ്മായിയമ്മക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്.

കൃത്യം നടത്തുന്ന ദിവസം തനുവിന്അരുണ്‍ ഉറക്കുഗുളികകള്‍ നല്‍കിയിരുന്നു.
ഭൂപ് സിംഗിന് തനുവിന ശ്വാസം മുട്ടിച്ച് കൊല്ലാനായിരുന്നു പദ്ധതി എന്നാല്‍ ഇയാള്‍ ബലാത്സംഗം ചെയ്ത ശേഷം ഷോള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ ബലാത്സംഗം ചെയ്ത കാര്യം ഭൂപ് സിംഗ് കുടുംബത്തിലെ മറ്റാരോടും വെളിപ്പെടുത്തിയിരുന്നില്ല.സംഭവത്തില്‍ തനുവിന്റെ ഭര്‍ത്താവ് അരുണ്‍ ഇപ്പോഴും ഒളിവിലാണ്.അരുണിനെ പിടികൂടാനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News