കാട്ടിലെത്തിച്ച് ആതിരയെ കൊന്നത് ഇന്‍സ്റ്റഗ്രാമിലെ ‘അഖിയേട്ടന്‍’; കഴുത്തില്‍ ചവിട്ടി, മൃതദേഹം കരിയിലകൊണ്ട് മൂടി

സമൂഹമാധ്യമങ്ങളിലെ റീല്‍സ് താരമായ ‘അഖിയേട്ടന്‍’ എന്ന അഖില്‍ പി. ബാലചന്ദ്രന്‍, അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ വനമേഖലയില്‍ എത്തിച്ചാണ് അങ്കമാലി പാറക്കടവ് സ്വദേശി ആതിരയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തിയത്. വേറെ വിവാഹം കഴിച്ചു കുടുംബസമേതം ജീവിക്കുന്ന ആതിരയ്ക്കും അഖിലിനും മക്കളുണ്ട്.

ഇടുക്കി വെള്ളത്തൂവല്‍ സ്വദേശിയായ ഭാര്യയ്‌ക്കൊപ്പം അങ്കമാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലിന് ഇന്‍സ്റ്റഗ്രാമില്‍ 11,000ല്‍ അധികം ഫോളോവര്‍മാരാണ് ഉള്ളത്. അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുമിച്ചു ജോലി ചെയ്യുന്ന ആതിരയും അഖിലും കഴിഞ്ഞ ആറുമാസമായി സുഹൃത്തുക്കള്‍ ആയിരുന്നു.

സുഹൃദ് ബന്ധത്തെ തുടര്‍ന്ന് ആതിര അഖിലന് പണയം വയ്ക്കാനായി 12 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് ആതിരയെ കൊലപ്പെടുത്താന്‍ കാരണം. ആതിരയാണെങ്കില്‍ സ്വര്‍ണത്തിന് വേണ്ടി നിരന്തരം ആവശ്യം ഉന്നയിച്ചെങ്കിലും അഖില്‍ ഒഴികഴിവുകള്‍ പറയുകയായിരുന്നു.

ചോദ്യംചെയ്തതില്‍ അഖില്‍ പൊലീസിനോട് കൊലപാതകം സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇരുവരും കാറിയല്‍ കയറി പോകുന്നത് സിസിടിവി ദൃശ്യം അഖിലിനെ കാണിച്ചതോടെ ഒടുവില്‍ അഖില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്നും ആതിരയോടു ഫോണ്‍ വീട്ടില്‍നിന്ന് എടുക്കേണ്ടെന്ന് പറഞ്ഞത് അതിനാലാണെന്നും അഖില്‍ സമ്മതിച്ചു.

പാറകള്‍ക്കിടയില്‍ കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്ന രീതിയില്‍ പ്രധാനറോഡില്‍നിന്ന് 800 മീറ്ററോളം മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ 29-ാം തീയതിയാണ് ആതിരയെ കാണാതായത്. രാവിലെ വീട്ടില്‍നിന്ന് ജോലിചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകാന്‍ ഭര്‍ത്താവ് സനല്‍ തന്നെയാണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. ഇവിടെനിന്ന് ആതിര പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്ക് പോയി.

തുടര്‍ന്ന് വാടകയ്‌ക്കെടുത്ത കാറില്‍ ഇരുവരും അതിരപ്പിള്ളിയിലേക്ക് പോയി. കുറച്ചു സമയം വനത്തിനുള്ളില്‍ കൂടി നടക്കാമെന്ന് പറഞ്ഞാണ് അഖില്‍ ആതിരയെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് അവിടെവച്ച് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മരണം ഉറപ്പിക്കാനായി നിലത്തുവീണു കിടന്ന ആതിരയുടെ കഴുത്തില്‍ പലതവണ ചവിട്ടുകയും ചെയ്തെന്നാണ് പ്രതിയുടെ മൊഴി. ശേഷം മൃതദേഹം കരിയിലകള്‍കൊണ്ട് മൂടിയിടുകയായിരുന്നു.ആതിരയും അഖിലും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ അറിവുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News