മദ്യം വാങ്ങാൻ പണം നൽകി; യുവതിക്ക് നഷ്ടമായത് 30,000 രൂപ

ഓൺലൈനിൽ മദ്യം വാങ്ങാൻ പണം നൽകിയ യുവതിക്ക് നഷ്ടമായത് 33,000 രൂപ. ഗുരുഗ്രാമിൽ ഓൺലൈൻ വഴി വിസ്കി ഓർഡർ ചെയ്ത 32 കാരിക്കാണ് അക്കിടി പറ്റിയത്. അടുത്തെവിടെയെങ്കിലും മദ്യം കിട്ടുമോ എന്നാണ് യുവതി ഗൂഗിൾ സെർച്ച് ചെയ്തത്. അടുത്തെങ്ങും മദ്യം കിട്ടാത്തതായി കണ്ടപ്പോൾ മദ്യം വീട്ടുപടിക്കലെത്തും എന്ന ലിങ്കിനോടൊപ്പം കണ്ട ഫോൺ നമ്പറിൽ വിളിക്കുകയായിരുന്നു. അങ്ങനെ യുവതി ഗ്ലെൻഫിഡിച്ച് ഓർഡർ ചെയ്തു. 3000 രൂപയും യുപിഐ വഴി അയച്ചു. എന്നാൽ, പിന്നാലെ യുവതിക്ക് മറ്റൊരു കോൾ കൂടി വന്നു. സാധനം എത്തിക്കണമെങ്കിൽ കൂടുതൽ പണം അടക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഇതിലെന്തോ തട്ടിപ്പുണ്ട് എന്ന് തോന്നിയ യുവതി ഓർഡർ കാൻസൽ ചെയ്യാനൊരുങ്ങി.

ALSO READ: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്; കൊച്ചി നഗരത്തിലെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ റെയ്ഡ്

പിന്നാലെ മറ്റൊരു ഫോൺ നമ്പറിൽ നിന്ന് അഞ്ചു രൂപ അയക്കാൻ ആവശ്യപ്പെട്ട് വിളി വന്നു. ഈ പണം തിരികെ ലഭിക്കുമെന്നായിരുന്നു ഫോൺ കോളിലൂടെ പറഞ്ഞിരുന്നത്. എന്നാൽ അഞ്ചു രൂപ അയച്ചശേഷം യുവതിയുടെ അക്കൗണ്ടിൽ നിന്ന് 29,986 രൂപയാണ് നഷ്ടമായത്. പെട്ടെന്ന് തന്നെ യുവതി ബാങ്കിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു. യുവതിയെ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: ടൂറിസം മേഖലയില്‍ വയനാടിന്റെ അനന്തസാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News