‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

കേന്ദ്ര സർക്കാർ കൊട്ടിഘോഷിക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ പരസ്യത്തിൽ തട്ടിപ്പ് നടന്നതായി യുവതി വെളിപ്പെടുത്തുന്ന വീഡിയോ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. 2 വർഷങ്ങൾക്ക് മുൻപ് വന്ന വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

ALSO READ: ‘ഓർക്കുക ഇന്ന് കുംഭമാസം ഒന്നാം തിയതിയാണ്, കന്നിമാസമല്ല’, പ്രണയദിനത്തിൽ സംഘപരിവാർ ഗ്രൂപ്പിൽ വന്ന ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ ‘എയറിൽ’

പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിൽ ലക്ഷ്മി എന്ന യുവതിക്ക് വീട് ലഭിച്ചതായാണ് കാണിച്ചത്. എന്നാൽ ഇത് വ്യാജമാണെന്ന് ന്യൂസ് ലോൺഡ്രി നടത്തിയ ഫാക്ട് ചെക്കിങ്ങിൽ കണ്ടെത്തുകയായിരുന്നു. ലക്ഷ്മി എന്ന യുവതിയാണ് തനിക്ക് വീട് ലഭിച്ചിട്ടില്ലെന്നും ഒരു കുളിമുറി പണിയാൻ വേണ്ടി ജോലിക്ക് പോയ സമയത്ത് എടുത്ത ഫോട്ടോയാണ് പരസ്യത്തിൽ ഉപയോഗിച്ചതെന്നും വ്യക്തമാക്കിയത്.

ALSO READ: ‘ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നത് ഗാർഹിക പീഡനമല്ല’, യുവതിയുടെ ഹർജി തള്ളി മുംബൈ കോടതി

സമൂഹ മാധ്യമങ്ങളിൽ അടക്കം ഈ വീഡിയോ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. കേന്ദ്രത്തിന്റെ ഭാരത് അരിക്ക് പിറകിലും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുമെന്നും, ഇത് ആവാസ് യോജനയല്ല തട്ടിപ്പ് യോജനയാണെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here