
ബന്ധുവിന്റെ വിവാഹ ചടങ്ങിൽ ഡാൻസ് കളിക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിനീത എന്ന യുവതിയാണ് മരിച്ചത്.
അടുത്ത ബന്ധുവിന്റെ വിവാഹ ആഘോഷ ചടങ്ങിൽ പങ്കെടുക്കാനായി ഇൻഡോറിൽ നിന്ന് പരിനീത എത്തുകയായിരുന്നു. വിവാഹത്തിന്റെ തലേ ദിവസമുള്ള ആഘോഷങ്ങൾക്കിടെ നടന്ന പരിപാടിയിൽ ഡാൻസ് കളിക്കാനായി വേദിയിൽ കയറുകയായിരുന്നു. ഡാൻസ് കളിക്കുന്നതിനിടെ പെട്ടെന്ന് ബുദ്ധിമുട്ട് ഉണ്ടാകുകയും സെക്കന്റുകൾക്കുള്ളിൽ വീഴുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേ സമയം ഈ നൃത്തം നിരവധിപ്പേർ ചിത്രീകരിക്കുന്നുണ്ടായിരുന്നു.
also read: ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിൽ; സംഭവം ബെംഗളൂരുവിൽ
ഡാൻസ് കളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതാകാം എന്നാണ് നിഗമനം. സംഭവ സമയത്ത് തന്നെ ആളുകൾ ഓടിയെത്തി അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here