നോയിഡയിൽ 26 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

നോയിഡയിൽ ഇരുപത്തിയാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ വർഷം ജൂണിൽ നടന്ന സംഭവം. അക്രമികൾ നിരന്തരം ഭീഷണി പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതിപെടാൻ തയ്യാറായില്ല. ഉപദ്രവം രൂക്ഷമായതോടെ പെൺകുട്ടി ഡിസംബർ 30 ന് പെൺകുട്ടി നോയിഡ സെക്ടർ 39 പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Also Read: ഫോട്ടോഷൂട്ടിന് പോകാൻ സമ്മതിച്ചില്ല; 21 കാരി തൂങ്ങി മരിച്ചു

നോയിഡയിലെ ഒരു ഷോപ്പിംഗ് മാളിന് സമീപം അഞ്ച് പേർ ചേർന്നാണ് 26 കാരിയായ പെൺ കൂട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടിയെ വൈദ്യ പരിശോധന നടത്തി എന്നും മൊഴി രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു.

Also Read: കറുകച്ചാലിന് സമീപം ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഒളിവിൽ പോയ രണ്ടു പേർക്കായുളള തിരച്ചിൽ തുടരുന്നു. ഗൗതം ബുദ്ധ നഗർ സ്വദേശികളായ രാജ് കൂമാർ , വികാസ്, ആസാദ് എന്നിവരാണ് അറസ്റ്റിലായത്. രവി, മെഹ്‌മി എന്നിവർ ഒളിവിലാണ്. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News