
കുളിക്കുന്നതിനിടെ സ്ത്രീയുടെ വീഡിയോ പകർത്തിയയാൾ അറസ്റ്റിൽ. അയോധ്യ രാമക്ഷേത്രത്തിന്റെ മൂന്നാം നമ്പർ ഗേറ്റിന് മുന്നിലുള്ള രാജ ഗസ്റ്റ് ഹൗസിൽ ആയിരുന്നു സംഭവം. ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായ ബഹ്‌റൈച്ചിൽ നിന്നുള്ള സൗരഭിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാജ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന മുപ്പതുകാരിയായ ഒരു ഭക്തയുടെ വീഡിയോയാണ് ഇയാൾ ചിത്രീകരിച്ചത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പല സ്ത്രീകളുടെയും 10 അശ്ലീല വീഡിയോകൾ പോലീസ് കണ്ടെത്തി.
ഗസ്റ്റ് ഹൗസിൽ പാചകക്കാരനായി ജോലി ചെയ്യുന്ന ഇയാൾ വനിതാ അതിഥികളെ ലക്ഷ്യം വച്ചിരുന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. രാമജന്മഭൂമി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അതേസമയം പ്രവർത്തിക്കാൻ സാധുവായ രജിസ്ട്രേഷൻ ഇല്ലെന്ന് അധികൃതർ കണ്ടെത്തിയതിനെത്തുടർന്ന് ഗസ്റ്റ് ഹൗസ് സീൽ ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here