
ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട ഫലമാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും ഇത് കഴിക്കാനും ഇഷ്ടമാണ്. എന്നാൽ സ്ട്രോബെറി കഴിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ യുവതിയുടെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സ്ട്രോബെറി കഴിച്ചതിനാണ് യുവതി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ലിയ ഷട്ട്കെവർ ആണ് വെറും 60 സെക്കൻഡിനുള്ളിൽ 313 ഗ്രാം സ്ട്രോബെറി കഴിച്ചത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ലിയ ഓരോ സ്ട്രോബെറിയും ശ്രദ്ധാപൂർവ്വം പൂർത്തിയാക്കി അടുത്തത് എടുക്കുന്നതും സ്ഥിരതയുള്ളതും കണക്കുകൂട്ടിയതുമായ വേഗത നിലനിർത്തുന്നതും വീഡിയോയിൽ കാണാം.
ALSO READ: ഓസ്കാർ ജേതാവ് ജീൻ ഹാക്ക്മാന്റെയും ഭാര്യയുടെയും മരണം; യഥാർത്ഥ മരണകാരണം പുറത്ത്
ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ ലിയ ഷട്കെവർ, പുതിയ ഒരു നേട്ടം കൂടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ, ഇസ്രായേലിലെ കാഡിമ-സോറാനിൽ ഏറ്റവും ഭാരമേറിയ സ്ട്രോബെറിയുടെ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം, ഏകദേശം 300 ഗ്രാം ഭാരമുള്ള ഒരു ഭീമൻ സ്ട്രോബെറി വളർത്തിയ ഏരിയൽ ചാഹി എന്ന വ്യക്തിയുടേതാണ് ഈ റെക്കോർഡ്. ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ട്രോബെറിയായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR) ഇത് സ്ഥിരീകരിച്ചു, 289 ഗ്രാം (തണ്ടിനൊപ്പം 299 ഗ്രാം) ഭാരമുണ്ടായിരുന്നു. ഇതിന് 18 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ കനവും 34 സെന്റീമീറ്റർ ചുറ്റളവും ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

