
ട്രെയിനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ലോകമാന്യ തിലക് കൊച്ചുവെളി ഗരീബ് രത് എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കായംകുളം സ്വദേശിനി അഡ്വ. സുരഭി വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.
ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും നിരന്തരം ചർച്ചയാകുന്നതിനിടെയാണ് പുതിയ പരാതി ഉയർന്നത്. സംഭവത്തിൽ റെയിൽവേ അധികൃതർ വിശദീകരണം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതാദ്യമായല്ല ഇന്ത്യൻ റയിൽവേയുടെ ട്രെയിനുകളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ ഭക്ഷണം ലഭിക്കുന്നത്.
Also Read: ഇന്ധന വില വർദ്ധന: കേന്ദ്ര പ്രഖ്യാപനം കേരളത്തിന് ഇരട്ടടിയെന്ന് കെ മുരളീധരൻ
ബുള്ളറ്റ് ട്രെയിൻ ഉൾപ്പടെയുള്ള പദ്ധതികൾ കൊട്ടിഘോഷിച്ചു കേന്ദ്ര സർക്കാർ അവതരിപ്പിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രാജ്യത്തിനാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ട്രെയിനുകളിലെ പരിധിയില്ലാത്ത തിരക്കും വൃത്തിഹീനമായ ചുറ്റുപാടുകളും സുരക്ഷയില്ലായ്മയും രാജ്യത്തിനാകെ നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.
to be updated…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

