‘എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ വന്നത്?’; വെള്ളപ്പൊക്ക പ്രശ്‌നം വിലയിരുത്താന്‍ വന്ന എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ; വീഡിയോ

ഹരിയാനയിലെ വെള്ളപ്പൊക്ക ദുരന്തത്തില്‍ ക്ഷുഭിതയായ ഒരു സ്ത്രീ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എംഎല്‍എ ഈശ്വര്‍ സിംഗിന്റെ മുഖത്തടിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗുലയിലെ സ്ഥിതിഗതികള്‍ എംഎല്‍എ വിലയിരുത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.

Also read- അഞ്ചുതെങ്ങില്‍ മൂന്നുവയസുകാരിയെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ വന്നത്?’ എന്ന് ചോദിച്ചുകൊണ്ടാണ് സ്ത്രീ എം.എല്‍.എയുടെ മുഖത്തടിച്ചത്. വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താന്‍ സ്ഥലത്തെത്തിയ ഈശ്വര്‍ സിംഗ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പെട്ടെന്ന് ഒരു സ്ത്രീ എം.എല്‍.എയുടെ മുഖത്തടിക്കുകയായിരുന്നു.

Also Read- ‘വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി; വീഡിയോ

പൊലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം തന്നെ മര്‍ദിച്ച സ്ത്രീയോട് ക്ഷമിച്ചുവെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും ഈശ്വര്‍ സിംഗ് പിന്നീട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News