ഭാര്യ അറിഞ്ഞതോടെ കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറി; 51കാരന്റെ ദേഹത്ത് ആസിഡൊഴിച്ച് 40കാരി

എട്ടുവര്‍ഷമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറിയതിന് കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി നാല്‍പതുകാരി. ഗുജറാത്തിലാണ് സംഭവം. ഭാര്യ അറിഞ്ഞതോടെയാണ് 51കാരനായ രാകേഷ് ബ്രഹംഭട്ട് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. രണ്ടുകുട്ടികളുടെ അമ്മയായ മെഹ്‌സാബിന്‍ ചുവാരയാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ജീവനക്കാരനായ ഭട്ടിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചത്.

ALSO READ: ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം: കെ കെ ശൈലജ

ബന്ധം പിരിയുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ ശനിയാഴ്ച തര്‍ക്കമുണ്ടായിരുന്നു. 26 വര്‍ഷത്തിലേറെയായി എഎംടിഎസില്‍ ജീവനക്കാരനാണ് ഭട്ട്. മുമ്പ് രാകേഷ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു മെഹ്‌സാബിന്‍. സ്ഥിരം കാണാന്‍ തുടങ്ങിയതോടെ പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലായി. ഈ ബന്ധം എട്ടു വര്‍ഷത്തോളം തുടര്‍ന്നു. ഇതിനിടയിലാണ് ഭട്ടിന്റെ ഭാര്യ ഈ ബന്ധത്തെ കുറിച്ച് അറിയുന്നതും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതും.

ALSO READ: ചുള്ളന്‍ ലുക്കില്‍ മെഗാസ്റ്റാര്‍; വീഡിയോ വൈറല്‍, ഒരുരക്ഷയുമില്ല മമ്മൂക്കയെന്ന് ആരാധകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News