ട്രെയിന്‍ യാത്രയ്ക്കായി ആടിനും ടിക്കറ്റെടുത്ത് സ്ത്രീ; വൈറല്‍ വീഡിയോ

ട്രെയിനില്‍ യാത്രയ്ക്കായി തന്നോടൊപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത സ്ത്രീ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്നോടൊപ്പമുള്ള ആടിനും ടിക്കറ്റെടുത്താണ് അവര്‍ യാത്രയാരംഭിച്ചത്. സ്ത്രീയുടെ അടുത്ത് ടിടിഇ വരുന്നതും ടിക്കറ്റിനെക്കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ആടിനെ കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ചുക്കൊണ്ട് ആത്മവിശ്വാസത്തോടെ ടിക്കറ്റ് കാട്ടിയാണ് അവര്‍ സംസാരിക്കുന്നത്.

‘ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനില്‍ കൊണ്ടുവന്നു. അതിനും അവര്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് കളക്ടിങ് ഓഫീസര്‍ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്പോള്‍ തന്റെ സത്യസന്ധതയില്‍ അവര്‍ക്കുള്ള അഭിമാനം നോക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

READ ALSO:ആലിയ ഭട്ടിന്റെ ‘എഡ്-എ-മമ്മ’യുമായി കൈകോർക്കാനൊരുങ്ങി റിലയൻസ്

വീഡിയോയ്ക്ക് നിരവധി പോസിറ്റീവ് കമന്റുകളാണ് ലഭിച്ചത്. സ്ത്രീയുടെ സത്യസന്ധതയെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കാണുന്നത്.

READ ALSO:ഞെട്ടിക്കുന്ന ഗെറ്റപ്പിൽ മമ്മൂട്ടി ; ആ പകുതിയുടെ പൂർണ രൂപം ഇതാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News