ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെ കടന്നു പിടിച്ചു; യുവാവ് അറസ്റ്റിൽ

സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ച യുവാവ് അറസ്റ്റിലായി. പത്തനംതിട്ട വള്ളംകുളം സ്വദേശി വിഷ്ണുവാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

നിരന്തരം വിഷ്ണു യുവതിയെ ശല്യപ്പെടുത്തുമായിരുന്നു. ഇതിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയതാണ് വഴിയിൽ തടഞ്ഞു നിർത്തിയുള്ള അതിക്രമത്തിന് കാരണം. സംഭവം ഉണ്ടായതിന് പിന്നാലെ യുവതി തിരുവല്ല പൊലീസിൽ വീണ്ടും പരാതി നൽകി. യുവതിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തി ആദ്യം അസഭ്യം പറഞ്ഞു. പിന്നീട് കടന്ന് പിടിച്ചു. യുവതിയുടെ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി. ഈ സമയം വിഷ്ണു സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച രാവിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News