ബൈ​ക്ക് ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത മ​ല​യാ​ളി യു​വ​തി​ക്കു ​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം;പ്രതി പിടിയിൽ

ബം​ഗ​ളൂ​രുരിൽ ബൈ​ക്ക് ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത മ​ല​യാ​ളി യു​വ​തി​ക്കു ​നേ​രേ ലൈം​ഗി​കാ​തി​ക്ര​മ ശ്രമം. സം​ഭ​വ​ത്തി​ൽ ബം​ഗ​ളൂ​രു എ​സ്ആ​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ ബൈ​ക്ക് ടാ​ക്സി ഡ്രൈ​വ‍​ർ കു​രു​വെ​ട്ട​പ്പ അ​റ​സ്റ്റി​ലാ​യി. മ​ണി​പ്പു​ർ ക​ലാ​പ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ പരി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങുകയായിരുന്നു യുവതി.

ഭാ​ഗ്യം​ കൊ​ണ്ടാ​ണ് താൻ അ​ക്ര​മി​യി​ൽ​ നി​ന്ന് താ​ൻ ര​ക്ഷ​പ്പെ​ട്ട​തെ​ന്നും ബൈ​ക്കി​ൽ​ നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷ​വും ഇയാൾ ഫോ​ണി​ലൂ​ടെ​യും വാ​ട്സ്ആ​പ്പി​ലൂ​ടെ​യും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചെ​ന്നും
യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സംഭവത്തിൽ ഭ​യ​ന്ന യു​വ​തി വീ​ടി​ന് 200 മീ​റ്റ​ർ അ​ക​ലെ ഇ​റ​ങ്ങി ര​ക്ഷ​പ്പെ​ട്ടു.

ALSO READ: മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം

പാ​നി​ക് ബ​ട്ട​ൻ പോ​ലു​മി​ല്ലാ​ത്ത ടാ​ക്സി ആ​പ്പാ​ണ് റാ​പ്പി​ഡോ​യെ​ന്നും ഇ​തി​ന്‍റെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും യു​വ​തി പ​റ​ഞ്ഞു.അതേസമയം സു​ഹൃ​ത്തി​ന്‍റെ റാ​പ്പി​ഡോ അ​ക്കൗ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഇയാൾ ഡ്രൈ​വ​റാ​യി എ​ത്തി​യ​ത്.

ALSO READ: മണിപ്പൂരിലെ സംഘർഷത്തിൽ മിസോറാമിൽ ഐക്യദാർഢ്യ റാലിയുമായി സംഘടനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News