ജീന്‍സ് കഴുകിയിട്ട് 18 വര്‍ഷം; നാറ്റമടിക്കുമ്പോള്‍ ഫ്രീസറില്‍ വയ്ക്കും; യുവതിയുടെ വെളിപ്പെടുത്തലില്‍ അമ്പരപ്പ്

നമ്മളൊക്കെ അലക്കാത്ത ഡ്രസ്സുകള്‍ ഇടുന്നത് വളരെ ചുരുക്കമായിരിക്കും. ഡീന്‍സ് പോലെയുള്ള വസ്ത്രങ്ങളാണെങ്കില്‍ അലക്കാതെ രണ്ട് ദിവസം വരെയൊക്കെ ഉപയോഗിക്കുമായിരിക്കും അല്ലേ ? എന്നാല്‍ താന്‍ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ഒരു യുവതി.

സാന്ദ്ര വില്ലിസെന്ന യുവതിയാണ് ജീന്‍സ് വാങ്ങിയിട്ട് ഇന്നേവരെ അലക്കിയിട്ടില്ലെന്ന് തുറന്നു പറഞ്ഞത്. ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു സാന്ദ്രയുടെ തുറന്നു പറച്ചില്‍. ഇനി രണ്ട് വര്‍ഷം കൂടെ ആ ജീന്‍സ് കഴുകാതെ ഉപയോഗിക്കാനാവുമെന്നും സാന്ദ്ര പറയുന്നു.

ദുര്‍ഗന്ധം അനുഭപ്പെടുമ്പോള്‍ ജീന്‍സ് ഫ്രീസറില്‍ വയ്ക്കുമെന്നും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ ജീന്‍സ് ഉപയോഗിക്കുന്നതെന്നും സാന്ദ്ര സാന്ദ്ര വ്യക്തമാക്കി. അഴുക്ക് പറ്റിയാല്‍ ആ ഭാഗം മാത്രം തുടച്ച് വൃത്തിയാക്കുകയാണ് പതിവ്.

ജീന്‍സിന് ദുര്‍ഗന്ധമുണ്ടോയെന്ന് താന്‍ സ്ഥിരമായി പരിശോധിക്കുമെന്നും ഇന്‍ഡിഗോ ബ്ലൂ ജീന്‍സ് പുതിയത് പോലെ തന്നെയുണ്ടെന്നും സാന്ദ്ര പറയുന്നു. 20 വര്‍ഷത്തിലേറെക്കാലം ജീന്‍സ് അലക്കാതെ ഉപയോഗിക്കാമെന്ന് ഷോയില്‍ വിദഗ്ധര്‍ പറഞ്ഞതോടെയാണ് സാന്ദ്രയും തന്റെ അനുഭവം പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News