വീട്ടിൽ അതിക്രമിച്ച് കയറി, ബലാത്സംഗത്തിന് ശ്രമിച്ചു; തടയാൻ ശ്രമിച്ച യുവതിയെ പിന്തുടര്‍ന്ന് വെട്ടിക്കൊന്നു

ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ വെട്ടിക്കൊന്നു. ഒഡീഷയില്‍ ആണ് സംഭവം. 35 വയസുള്ള സൂര്യകാന്തിയാണ് കൊല്ലപ്പെട്ടത്. 35 വയസ് തന്നെ പ്രായമുള്ള ഉഗ്രസെന്‍ സേഥിയാണ് പ്രതി. യുവതിയുടെ ഭര്‍ത്താവ് ഇല്ലാതിരുന്ന സമയം മനസിലാക്കി സേഥി വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബലാത്സംഗശ്രമം ചെറുത്ത സൂര്യകാന്തി വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയോടി. പിന്നാലെ പിന്തുടര്‍ന്ന സേഥി, യുവതിയെ പിടികൂടി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സൂര്യകാന്തി തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. ഗ്രാമവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ യഥാര്‍ഥ കാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here