ഞരമ്പുകളില്‍ വൈദ്യുതി കടത്തിവിടുന്നതുപോലെ; ശരീരത്തില്‍ കണ്ടെത്തിയത് നൂറിലധികം ട്യൂമറുകള്‍; 30 വര്‍ഷമായി വേദനയോട് പോരാടി സ്ത്രീ

കഴിഞ്ഞ മുപ്പതു വര്‍ഷമായി വേദനകളോട് പോരാടിയാണ് മിഷേല്‍ ഹോള്‍ബ്രൂക്ക് എന്ന സ്ത്രീയുടെ ജീവിതം. ശരീരത്തില്‍ ട്യൂമറിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ജീവിതം കടുത്തുന്ന പോരാട്ടത്തിലായി. മിഷേലിന്റെ ശരീരത്തില്‍ ഇതുവരെ കണ്ടെത്തിയത് നൂറിലധികം ട്യൂമറുകളാണ്. 25-ാം വയസില്‍ മിഷേലിന് ഷ്വാനേമാറ്റോസിസ് എന്ന രോഗം ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് പലപ്പോഴായി നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കം, പെല്‍വിക്, നട്ടെല്ല് എന്നിവിടങ്ങളിലായി 100-ലധികം ട്യൂമറുകളുള്ളതായി കണ്ടെത്തുകയായിരുന്നു.

ഇടതുകാലിന് ചലനശേഷി പ്രശ്നമുണ്ടായപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് ആദ്യം അറിഞ്ഞതെന്ന് മിഷേല്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ നട്ടെല്ലില്‍ മൂന്ന് ട്യൂമറുകള്‍ കണ്ടെത്തി. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് മിഷേലിന് അപൂര്‍വ ജനിതകരോഗമായ ഷ്വാനോമാറ്റോസിസുള്ളതായി സ്ഥിരീകരിച്ചത്. അന്ന് തനിക്ക് ആ പേര് ഉച്ചരിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് മിഷേല്‍ പറയുന്നു. ചില സമയങ്ങളില്‍ ശരീരത്തിലെ ഞരമ്പുകളില്‍ വൈദ്യുതി കടത്തിവിടുന്നതുപോലെയുള്ള വേദന അനുഭവപ്പെടും. മൈലിന്റെ ഉത്പാദനം അമിതമാകുന്നതോടെയാണിത്. ഇതിന്റെ ഭാഗമായി ശരീരത്തില്‍ എവിടെയും മുഴകള്‍ ഉണ്ടാകാം. ഇത് രോഗലക്ഷണങ്ങള്‍ എങ്ങനെ പ്രകടമാകുന്നു എന്നതിനെ ബാധിക്കും. മിഷേല്‍ ഇതിനകം 10 ശസ്ത്രക്രിയകള്‍ നടത്തി 13 ട്യൂമറുകള്‍ നീക്കം ചെയ്തു. അടുത്ത ശസ്ത്രിക്രിയ മെയ് 11 നാണ്. അന്ന് മിഷേലിന്റെ സുഷുമ്നാ നിരയില്‍ നിന്നുള്ള ട്യൂമറാണ് നീക്കം ചെയ്യുന്നത്.

2022-ല്‍, മിഷേലിനെ ചില്‍ഡ്രന്‍സ് ട്യൂമര്‍ ഫൗണ്ടേഷന്റെ അംബാസിഡറായി തെരഞ്ഞെടുത്തു. കുട്ടികളില്‍ ഷ്വാനോമാറ്റോസിസിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി മിഷേല്‍ പ്രവര്‍ത്തിച്ചുവരുന്നു. താന്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാറില്ലെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുതില്‍ സന്തോഷം കണ്ടെത്തുന്നതായും മിഷേല്‍ പറയുന്നു. ഷ്വാനോമാറ്റോസിസിനെതിരെ തന്റെ പോരാട്ടം തുടരുമെന്നും മിഷേല്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News