ലൈംഗീകാരോപണത്തില്‍ നടപടിയില്ല, ബ്രിജ് ഭൂഷണെതിരെ വീണ്ടും പരാതിയുമായി വനിതാ താരങ്ങള്‍

ലൈംഗിക പീഡന ആരോപണത്തില്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വനിത ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധത്തില്‍. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും വനിതാ ഗുസ്തിതാരങ്ങള്‍. നടപടി ആവശ്യപ്പെട്ട് 7 വനിതാ താരങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് വീണ്ടും പ്രതിഷേധവുമായി താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

നേരത്തെ താരങ്ങള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെന്ന് ആക്ഷേപത്തില്‍ ദില്ലി പൊലീസിന് ദില്ലി വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കി. താരങ്ങള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിലാണ് നോട്ടീസ്. അതേ സമയം ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ഏഴ് പരാതി ലഭിച്ചതായി ദില്ലി പൊലീസ് പറഞ്ഞു. പരാതികള്‍ അന്വേഷിച്ചു വരികയാണ് എന്നും പൊലീസ് അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ ജന്തര്‍ മന്ദിറില്‍ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെപ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതി നല്‍കിയിട്ടും ഭൂഷണെതിരെ നടപടിയെടുക്കുന്നില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അന്ന് ജന്തര്‍മന്ദറില്‍ പ്രതിഷേധിച്ചത്.ഫെഡറേഷന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും, ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നുമായിരുന്നു ആരോപണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like