വനിതാ എ ടീം, ടി20 പരമ്പര; ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 101 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനോട് അവസാനം വരെ പൊരുതി നില്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ഇസി വോങ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്റെ വിജയ താരമായി. താരത്തിന്റെ ഓള്‍റൗണ്ട് മികവാണ് ഇരു ടീമുകളേയും വേര്‍തിരിച്ചു നിര്‍ത്തിയത്.

Also Read: ശബരിമല തീർത്ഥാടകര്‍ക്ക് സുരക്ഷയൊരുക്കി വനംവകുപ്പ്; തീർത്ഥാടകരെ സഹായിക്കാൻ രണ്ട് മൊബൈൽ ആപ്പ്ളിക്കേഷനുകൾ

വോങ് 28 റണ്‍സെടുത്തു ടോപ് സ്‌കോററായി. താരം രണ്ട് വിക്കറ്റുകളും വീഴ്ത്തി. മിന്നു ബൗളിങില്‍ നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. നേരത്തെ ഇന്ത്യക്കായി ഉമ ഛേത്രി 21 റണ്‍സെടുത്തു. ദിഷ കസത് 20 റണ്‍സെടുത്തു. മിന്നു ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്തു മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News