വെള്ളം വേണമെന്ന വ്യാജേന വീട്ടില്‍ കയറി; റിട്ട. എസ്.ഐ.യുടെ വീട്ടില്‍ നിന്ന് മാല പൊട്ടിച്ചോടിയ യുവതി പിടിയില്‍

വെള്ളം വേണമെന്ന വ്യാജേന വീട്ടില്‍ കയറി റിട്ട. എസ്.ഐ.യുടെ ഭാര്യയുടെ കഴുത്തില്‍ക്കിടന്ന 4 പവന്റെ മാല പൊട്ടിച്ചോടിയ യുവതി പിടിയില്‍. സംഭവത്തിന് പിന്നലെ നേമം പൊലീസ് യുവതിയെ പിടികൂടി. വട്ടിയൂര്‍ക്കാവ് കരുംകുളം ഓമനവിലാസത്തില്‍ ജയലക്ഷ്മി(32)യാണ് അറസ്റ്റിലായത്. പ്രതിയുടെ കൈയില്‍ നിന്ന് മാല പൊലീസ് കണ്ടെടുത്തു.

ALSO READ:വര്‍ക്കലയില്‍ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് മറ്റൊരു ‘ടൈറ്റാനിക്കോ’? വിവരമറിയിച്ചത് സ്കൂബാ ഡൈവിങ് സംഘം

വെള്ളായണി തെന്നൂര്‍ അങ്കലംപാട്ട് വീട്ടില്‍ റിട്ട. എസ്.ഐ. ഗംഗാധരന്‍ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തില്‍ക്കിടന്ന നാല് പവന്റെ മാലയാണ് കവര്‍ന്നത്. ബുധനാഴ്ച ഉച്ചയോടെ, ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന ജയലക്ഷ്മി ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു. വയോധികരായ ദമ്പതികളോട് ഇവര്‍ സൗഹൃദം കാണിക്കുകയും കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കുന്നതിനായി അടുക്കളയിലേക്ക് പോയ ശാന്തകുമാരിയെ ഇവര്‍ പിന്തുടര്‍ന്നു. വീട്ടില്‍ ആരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി, ശാന്തകുമാരിയുടെ കഴുത്തില്‍ക്കിടന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറഞ്ഞു. ശാന്തകുമാരി മാല കൈയില്‍ ഊരിയെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് പ്രതി ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ പ്രതി റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെ രക്ഷപ്പെട്ടു.

ALSO READ:പലസ്തീനില്‍ അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി 15കാരന്‍; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ‘ഗാസയുടെ ന്യൂട്ടണ്‍’

ഇവര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴിഞ്ഞി ഭാഗത്തുവെച്ച് വൈകിട്ട് പിടികൂടിയത്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സ്ത്രീയെ പിടികൂടാനുണ്ട്. നേമം സി.ഐ. പ്രജീഷ്, എസ്.ഐ.മാരായ ഷിജു, രജീഷ്, സി.പി.ഒ.മാരായ രതീഷ്ചന്ദ്രന്‍, സജു, കൃഷ്ണകുമാര്‍, ബിനീഷ്, സുനില്‍, അര്‍ച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News