സിഐഎസ്എഫിന് വനിതാ മേധാവി; ചരിത്രത്തില്‍ ഇതാദ്യം

കേന്ദ്ര വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യുടെ മേധാവിയായി നീന സിംഗിനെ നിയമിച്ചു കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം. 1989 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഉദ്യോഗസ്ഥയായ നീന ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. നീനയ്‌ക്കൊപ്പം സിആര്‍പിഎഫ് (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്) മേധാവിയായി അനീഷ് ദയാലും ഐടിബിപി (ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്) മേധാവിയായി രാഹുല്‍ രസ്ഗോത്രയും നിയമിതരായി. 2024 ജൂലൈ 31 വരെയാണു നീന സിംഗിന്റെ നിയമന കാലാവധി.

ALSO READ: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; വിവിധ സ്ഥലങ്ങളില്‍ റെഡ് അലേര്‍ട്ട്

നിലവില്‍ സിഐഎസ്എഫില്‍ സ്‌പെഷല്‍ ഡയറക്ടറാണ് സിംഗ്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) മേധാവി അനിഷ് ദയാല്‍സിങ്ങിനെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) മേധാവിയായി മാറ്റിനിയമിച്ചു. 1988 ബാച്ച് മണിപ്പുര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ സിആര്‍പിഎഫിന്റെ അധികച്ചുമതല വഹിക്കുകയാണ്. ഒരു വര്‍ഷത്തേക്കാണു നിയമനം. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) സ്‌പെഷല്‍ ഡയറക്ടര്‍ രാഹുല്‍ രസ്‌ഗോത്രയാണ് ഐടിബിപി മേധാവി. 1989 ബാച്ച് മണിപ്പുര്‍ കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിനു 2025 സെപ്റ്റംബര്‍ 30 വരെ ചുമതലയില്‍ തുടരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News