സീറ്റിനായി സ്ത്രീകളുടെ കൂട്ടയടി; ഷൂ ഊരി എറിഞ്ഞു, സംഭവം തെലങ്കാനയില്‍, വീഡിയോ

bollaram-tsrtc

ഹൈദരാബാദില്‍ ബസില്‍ സീറ്റിനായി സ്ത്രീകള്‍ അടികൂടുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. തെലങ്കാന ആര്‍ ടി സി ബസിലായിരുന്നു സംഭവം. മൂന്ന് സ്ത്രീകള്‍ ആണ് സീറ്റിനായി വഴക്കിട്ടത്.

ഒരാള്‍ ഷൂ ഊരി മറ്റേയാള്‍ക്ക് നേരെ എറിഞ്ഞു. പ്രായമായ ഒരു പുരുഷ യാത്രക്കാരന്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നതും കാണാം. രംഗറെഡ്ഡി ജില്ലയിലെ ഹക്കിംപേട്ട് ഡിപ്പോയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ആര്‍ ടി സി ബസ്. ബസ് ബൊല്ലാരം ബസ് സ്റ്റോപ്പില്‍ എത്തിയപ്പോഴാണ് സംഭവം. പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Read Also: എന്റമ്മോ ചുട്ടുപൊള്ളുന്നേ; രാജ്യത്ത് രണ്ടാം ദിനവും ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് ഇവിടെ

സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ജനുവരി ഒന്നിന്, ആര്‍ ടി സി ബസില്‍ നിരവധി സ്ത്രീകള്‍ പരസ്പരം അടികൂടുന്ന വീഡിയോ പുറത്തുവന്നിരുന്നു. തെലങ്കാനയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും സൗജന്യ ബസ് യാത്ര നല്‍കുന്ന മഹാലക്ഷ്മി പദ്ധതി ഭരണകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ചതുമുതല്‍, ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News