
കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു കഴിഞ്ഞു. രണ്ട് വനിതകളെ ഉള്‍പ്പെടെ പതിനേഴ് പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടപ്പോള്‍ കെ കെ ശൈലജ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതിയ അംഗങ്ങളിൽ ഒരാളായി മാറി. ഇത്തവണത്തെ സംസ്ഥാന കമ്മിറ്റി അംഗങ്ങളിലേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളിലേയും വനിതാ പ്രാതിനിധ്യം എടുത്തു പറയേണ്ടതാണ്.
സി എസ് സുജാത, പി സതീദേവി, കെ.പി.മേരി, ജെ.മേഴ്സിക്കുട്ടിയമ്മ, ടി.എൻ.സീമ, കെ എസ് സലീഖ, കെ കെ ലതിക, ഡോ. ചിന്ത ജെറോം, കെ ശാന്തകുമാരി, ആര്‍ ബിന്ദു എന്നിവരാണ് സിപിഐഎം സംസ്ഥാന സമിതിയിലെ വനിതാ അംഗങ്ങൾ. ഇതിൽ കെ ശാന്തകുമാരി, ആര്‍ ബിന്ദു എന്നിവർ പുതുമുഖങ്ങളാണ്. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ കെകെ ശൈലജയും ഉൾപ്പെടുന്നു. വീണാ ജോര്‍ജ്ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ALSO READ: 89 അംഗങ്ങള്‍, 17 പുതുമുഖങ്ങള്‍; സിപിഐഎം പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു
സുഭാഷിണി അലിയും ബ്രിന്ദാ കാരാട്ടും കെ കെ ശൈലജയും പി കെ ശ്രീമതിയും സി എസ് സുജാതയും പിന്നെ 75 വനിതാ പ്രതിനിധികളും ആണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്. ഇതാ കൂടാതെ വോളൻ്റിയേർസായി നൂറോളം വനിതകൾ പ്രവർത്തിക്കുന്നുണ്ട് . റെഡ് വാളൻ്റിയേർസിലെ മൂന്നിലൊന്ന് വനിതകളാണ്. ചുരുക്കത്തിൽ സമ്മേളനത്തിൽ സ്ത്രീ പ്രാതിനിധ്യം വലുതാണ്.
സിപിഐഎമ്മിൻ്റെ എല്ലാ ഘടകങ്ങളിലും വനിതകളുടെ പ്രാതിനിധ്യം വലിയ തോതിലാണ് വർദ്ധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 40 ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിമാർ വനിതകളാണ്. രണ്ട് ഏരിയാ കമ്മറ്റികൾ നയിക്കുന്നതും വനിതകളാണ്. ഇത് ഇനിയും കൂടുതൽ വർദ്ധിപ്പിക്കാനാണ് സിപിഐഎം നേത്യത്വത്തിൻ്റെ തീരുമാനം.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ഇപി ജയരാജൻ, ടിഎം തോമസ് ഐസക്ക്, കെകെ ശൈലജ, എളമരം കരീം, ടിപി രാമകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സിഎസ് സുജാത, പി സതീദേവി, പികെ ബിജു, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, കെകെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെപി സതീഷ് ചന്ദ്രന്‍, സിഎച്ച് കുഞ്ഞമ്പു, എംവി ജയരാജന്‍, പി ജയരാജന്‍, കെകെ രാഗേഷ്, ടിവി രാജേഷ്.
എഎൻ ഷംസീർ, സികെ ശശീന്ദ്രൻ, പി മോഹനൻ മാസ്റ്റർ, എ പ്രദീപ് കുമാർ, ഇഎൻ മോഹൻദാസ്, പികെ സൈനബ, സികെ രാജേന്ദ്രൻ, എൻഎൻ കൃഷ്‌ണദാസ്, എംബി രാജേഷ്, എസി മൊയ്തീൻ, സിഎൻ മോഹനൻ, കെ ചന്ദ്രൻപിള്ള, സിഎം ദിനേശ്മണി, എസ് ശർമ്മ, കെപി മേരി, ആർ നാസർ, സി ബി ചന്ദ്രബാബു, കെപി ഉദയഭാനു, എസ് സുദേവൻ, ജെ മേഴ്സിക്കുട്ടിയമ്മ, കെ രാജഗോപാൽ, എസ് രാജേന്ദ്രൻ, കെ സോമപ്രസാദ്, എംഎച്ച് ഷാരിയാർ, എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടിഎൻ സീമ.
വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എംഎം വര്‍ഗീസ്, ഇഎന്‍ സുരേഷ്ബാബു, സിവി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എഎ റഹീം, വിപി സാനു, ഡോ. കെഎന്‍ ഗണേഷ്, കെഎസ് സലീഖ, കെകെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍, ബിജു കണ്ടക്കൈ, ഡോ. ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മെഹബൂബ്, വിപി അനില്‍, കെവി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പ ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡികെ മുരളി.
പുതുമുഖങ്ങൾ
എം രാജഗോപാല്‍, കെ റഫീഖ്, എം മെഹബൂബ്, വിപി അനില്‍, കെവി അബ്ദുള്‍ ഖാദര്‍, എം പ്രകാശൻ മാസ്റ്റർ, വികെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആർ ബിന്ദു, എം അനിൽകുമാർ, കെ പ്രസാദ്, ടി ആർ രഘുനാഥ്, എസ് ജയമോഹൻ, ഡികെ മുരളി
സെക്രട്ടേറിയറ്റ് അംഗങ്ങൾ
പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍, കെകെ ശൈലജ, ടിഎം തോമസ് ഐസക്, ടിപി രാമകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, കെകെ ജയചന്ദ്രന്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പിഎ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എംവി ജയരാജന്‍, സിഎന്‍ മോഹനന്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

