ട്രോളി ബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം; കര്‍ണാടക പൊലീസ് അന്വേഷണത്തിനായി കേരളത്തില്‍

മാക്കൂട്ടം ചുരത്തില്‍ യുവതിയുടെ മൃതദേഹം ട്രോളി ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണത്തിനായി കേരളത്തിലെത്തി. കണ്ണവത്ത് നിന്നും കാണാതായ യുവതിയുടെ അമ്മയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിയാത്തതിനാല്‍ ഡി എന്‍ എ പരിശോധന നടത്താനാണ് തീരുമാനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ്ണമായും അഴുകിയ നിലയിലായതിനാല്‍ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.യുവതികളെ കാണാതായ കേസുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം കേരളത്തിലെത്തിയത്.

Also Read : കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് ഇന്ത്യ

അന്വേഷണ സംഘ തലവന്‍ വിരാജ് പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണവത്തെത്തിയത്.കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം അമ്മയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. യുവതിയുടെ ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളും ശേഖരിച്ചു.

Also Read : യുനസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടി സൗദിയിലെ ഉറൂഖ്

ഡിഎന്‍എ പരിശോധനയ്ക്കായി അമ്മയുടെ രക്ത സാമ്പിളും ശേഖരിക്കും.യുവതിയുടെ ബന്ധുക്കള്‍ മൃതദേഹം കണ്ടെങ്കിലും അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്ന നിലയിലായിരുന്നില്ല.കര്‍ണ്ണാടക,കേരളം,തമിഴ്‌നാട് സംസ്ഥാനങ്ങളിലെ യുവതികളെ കാണാതായ കേസുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News