
പരവൂരിൽ ഉണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണ മരണം . ചിറക്കര സ്വദേശിനിയായ ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. പരവൂർ–പാരിപ്പള്ളി റോഡിലെ പുത്തൻകുളം പ്രദേശത്തായിരുന്നു അപകടം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി മോൻ ചികിത്സയിലാണ്. കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

