നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രിക മരിച്ചു

KSRTC Bus Accident

കെ എസ് ആർ ടി സി ബസ് ഇടിച്ച് ഒരാൾ മരണപ്പെട്ടു. നെയ്യാറ്റിൻകരയിലാണ് കെ എസ് ആർ ടി സി ബസ് ഇടിച്ച് ബൈക്ക് യാത്രിക മരിച്ചത്. നെയ്യാറ്റിൻകര പഴയ ഉച്ചക്കടയിലാണ് അപകടം നടന്നത്. കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയി‌ടിക്കുകയായിരുന്നു.

ദമ്പതികൾ ബൈക്കിൽ യാത്ര ചെയ്യവേയാണ് ബസ് ബൈക്കിൽ ഇടിക്കുന്നത്. പൂവാറിൽ നിന്ന് ഊരമ്പിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്, അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Also read: വിഡി സതീശന്റെ മൂകാംബിക സന്ദർശനം, മാതൃഭൂമി ലേഖനത്തിൽ ഞാൻ പറയാത്ത കാര്യങ്ങൾ എഴുതി പിടിപ്പിച്ചു; എംഎ ബേബി

ബസ് ബൈക്കിൽ ഇടിച്ചതോടെ നിയന്ത്രണം വി ട്ട ബൈക്ക് മറിയുകയായിരു ന്നു. ബൈക്ക് ഓടിച്ച രാജൻ റോഡരികിലേക്ക് തെറിച്ചുവീണു. റോഡിലേക്ക് വീണ ഷർവയുടെ ശരീരത്തിൽ കൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയും. ഗുരുതരമായി പരുക്കേറ്റ ഷർവാ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News