കാസർഗോഡ് ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പൊലീസ് കസ്റ്റഡിയിൽ

കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയാണ് മരിച്ചത്. 34 വയസ്സായിരുന്നു. ബോവിക്കാനം സ്വദേശി സതീഷ് പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്കാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതി ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News