കൊല്ലത്ത് യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് രാത്രിയില്‍

train accident

കൊല്ലത്ത് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്സ്പ്രസ് ആണ് തട്ടിയത്.

മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം രാത്രി 8.30നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ധനശ്രീ, ദിയ ലക്ഷ്മി.

Also Read : മനോഹരമായ പൂക്കളം ചവിട്ടിമെതിച്ച് നശിപ്പിച്ചു; മലയാളി യുവതിക്കെതിരെ വിമര്‍ശനം, വീഡിയോ

മീനാട് പാലമുക്കിലെ വീട്ടില്‍ നിന്നും റെനിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ നടത്തിയ പരിശോധനയ്ക്കിടയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News