‘വനിതാ ഡോക്ടര്‍മാരും ജീവനക്കാരും രാത്രിയില്‍ ക്യാമ്പസില്‍ ചുറ്റിത്തിരിയരുത്’; വിവാദ ഉത്തരവുമായി അസം മെഡിക്കല്‍ കോളേജ്

പശ്ചിമബംഗാളില്‍ പി.ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ ഉത്തരവ് പുറപ്പെടുവിച്ച് അസം മെഡിക്കല്‍ കോളേജ്. വനിത ഡോക്ടര്‍മാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ചുറ്റിത്തിരിയരുതെന്നാണ് അസമിലെ സില്‍ചര്‍ മെഡിക്കല്‍ കോളേജിന്റെ പുതിയ ഉത്തരവ്.

ALSO READ:പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തി, പിന്നാലെ ഉറങ്ങിപ്പോയി; അസീബ് രക്ഷപ്പെട്ടു!

കോളേജ് പ്രിന്‍സിപ്പാളും ചീഫ് സൂപ്രണ്ടുമായ ഡോ.ഭാസ്‌കര്‍ ഗുപ്തയാണ് ഉത്തരവിന് പിന്നില്‍. ഒറ്റപ്പെട്ട, ലൈറ്റില്ലാത്ത ആളനക്കം കുറവുള്ള മേഖലകളിലേക്ക് വനിത ജീവനക്കാരും വിദ്യാര്‍ഥിനികളും പോകരുതെന്നും ഉത്തരവില്‍ പറയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ രാത്രി സമയത്ത് ഹോസ്റ്റലില്‍ നിന്നും പുറത്ത് പോകാവുയെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ അവിടത്തെയും കോളജിലേയും നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനായുള്ള എമര്‍ജന്‍സി നമ്പറുകള്‍ എപ്പോഴും ഫോണില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം നേരിട്ടാല്‍ ഉടന്‍ ജന്‍ഡര്‍ ഹരാസ്മെന്റ് കമ്മിറ്റിയുടെ ചെയര്‍മാനേയൊ അംഗങ്ങളേയോ വിവരമറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഡോക്ടര്‍മാരുടേയും വിദ്യാര്‍ഥികളുടേയും മറ്റ് ജീവനക്കാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് കോളജ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.

ALSO READ:സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; സെപ്റ്റംബര്‍ അഞ്ചുമുതല്‍ 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്തകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News