ശുചിമുറിയിൽ പേരും നമ്പറുമെഴുതി വച്ച അസ്സി.പ്രൊഫസർക്കെതിരെ നിയമപോരാട്ടം നടത്തി വീട്ടമ്മ

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനിലെയും ബസ് സ്റ്റാൻഡിലെയും പൊതു ശുചിമുറികളിലും പേരുകളും ഫോൺ നമ്പറുകളും എഴുതിയിട്ടിരിക്കുന്നതും പല വിധത്തിലുള്ള ചിത്രങ്ങൾ കോറിയിട്ടിരിക്കുന്നതും ഒരു പതിവ് കാഴ്ചയാണല്ലോ.അതിനെതിരെ പലപ്പോഴും ആരും ഒന്നും ചെയ്തുകാണാറില്ല .എന്നാൽ ഇതിനെതിരെ വർഷങ്ങൾ നീണ്ട നിയമപോരാട്ടം നടത്തുകയാണ് ഈ വീട്ടമ്മ. സംഭവം ഇങ്ങനെ. 2018 മെയ് നാലിനാണ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയുടെ ഫോണിലേക്ക് ഒരു കാൾ വരുന്നത്.തമിഴിലായിരുന്നു സംസാരം.അശ്ലീലച്ചുവ കലർന്ന ഭാഷ.അതിനു ശേഷം ഒന്നിന് പുറകെ ഒന്നായി നിരന്തരം കോളുകൾ വന്നുകൊണ്ടേയിരുന്നു . അങ്ങനെയിരിക്കെയാണ് ഒരാൾ വിളിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒരു ശുചിമുറിയിൽ ഈ നമ്പറും പേരും എഴുതി വച്ചിട്ടുണ്ടെന്ന് അറിയിക്കുന്നത് .ചുവരിലെ എഴുത്തിന്റെ ഫോട്ടോയും ഇയാൾ എടുത്ത് അയച്ചു കൊടുത്തു. ആ ഫോട്ടോയാണ് അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിലേക്ക് വഴി തുറക്കുന്നത് .

ഫോട്ടോയിലെ എഴുത്തിലുള്ള കൈപ്പട ആദ്യം കണ്ടപ്പോഴേ വീട്ടമ്മയ്ക്ക് പരിചിതമായി തോന്നിയിരുന്നു.അത് വച്ച് റസിഡൻസ് അസോസിയേഷൻ ഭാരവാഹിയായ ഭർത്താവിന്റെ കയ്യിലുള്ള മിനുട്സ് ബുക്ക് പരിശോധിച്ചപ്പോൾ അതിലുണ്ട് ഇതേ കൈപ്പട.ഫോട്ടോയിലുള്ളതും മിനുട്സ് ബുക്കിലുള്ളതും ഒരേ കൈപ്പടയാണെന്നും ഒരാളുടേതാണെന്നും ബാംഗ്ലൂരിലെ ഒരു സ്വകാര്യ ലാബിലെ പരിശോധനയിൽ സ്ഥിതീകരിച്ചു. മുൻപ് ഐഐടി എംകെയിലും ,ഇപ്പോൾ ഡിജിറ്റൽ സർവകലാശാലയിലും ജോലി ചെയ്യുന്ന അസിസ്റ്റന്റ് പ്രൊഫസർ ആയ അജിത് കുമാറിന്റേതാണ് കൈപ്പട എന്നാണ് കണ്ടെത്തിയത് . ഭർത്താവ് റസിഡൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്ന കാലത്ത് മറ്റൊരു യുവതിയുടെ ഭർത്താവ് അജിത് കുമാറിനെതിരെ പരാതി പറയുകയും ഇതേക്കുറിച്ചു അയാളോട് ചോദിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.അതിന്റെ വൈരാഗ്യമാണ് ഈ പ്രവൃത്തിക്ക് പിന്നിലെന്ന് വീട്ടമ്മ പറയുന്നു.

വനിതാ പൊലീസ് കമ്മീഷണർക്കും ,ഡിജിപിക്കും എറണാകുളം റെയിൽവേ പൊലീസിലും വീട്ടമ്മ പരാതി നൽകി .ആദ്യം അവഗണിച്ചെങ്കിലും പൊലീസ് കേസെടുത്തു.രണ്ട്എഴുത്തുകളും ഒരാളുടേതാണെന്ന് സ്റ്റേറ്റ് ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് സ്ഥിതീകരണവും ലഭിച്ചു.ഒടുവില്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പ്രധാന അധ്യാപകരില്‍ ഒരാളായ അജിത്ത് കുമാറിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് പൊലീസ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News