മഞ്ഞുകാലത്ത് സ്വീഡന്‍ അത്ര സുന്ദരമല്ല; മുടി ‘ഐസ് കിരീടമായി’; വിഡിയോ വൈറല്‍

മഞ്ഞുകാലത്ത് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്ന പ്രദേശമാണ് സ്വീഡന്‍. സ്വീഡനില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും തണുപ്പുള്ള ജനുവരി മാസത്തിലെ രാത്രിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.1999 ന് ശേഷം സ്വീഡനിലെ ജനുവരിയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇതെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സിയായ എസ്എംഎച്ച്‌ഐ വ്യക്തമാക്കി.

ഇപ്പോഴിതാ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ എല്‍വിറ ലന്‍ഡ്‌ഗ്രെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലാകുന്നത്. വടക്കന്‍ സ്വീഡനില്‍ -30 ഡിഗ്രി സെല്‍ഷ്യസില്‍ പുറത്തിറങ്ങിയ യുവതിയുടെ മുടി മിനിറ്റുകള്‍ക്കുള്ളില്‍ ഐസ് കിരീടമാകുന്ന കാഴ്ചയാണ് വിഡിയോയില്‍. തണുപ്പ് കാലത്ത് ആ പ്രദേശത്തിന്റെ അവസ്ഥ എങ്ങിനെയാണെന്ന് വീഡിയയോയിലൂടെ വ്യക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News