ഹോസ്റ്റലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Death

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 4.30-നായിരുന്നു സംഭവം. തമിഴ്‌നാട് മധുര കട്രപാളയത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഫ്രിഡ്ജിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

ഹോസ്റ്റലില്‍ 22 ഓളം പേര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം രക്ഷപ്പെടുത്തിയെന്നും ഇവരെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തില്‍ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അഗ്‌നിശമനാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Also Read :ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍; സ്‌കൂളിനുമേല്‍ ബോംബിട്ടു, ആറ് യുഎന്‍ ജീവനക്കാരുള്‍പ്പെടെ നിരവധിപേര്‍ മരിച്ചു

തൂത്തുക്കുടി ജില്ലയിലെ കുരങ്ങണി സ്വദേശി പരിമള (56), തൂത്തുക്കുടി എട്ടയപുരം താലൂക്ക് പെരിലോവന്‍പട്ടിയില്‍ ശരണ്യ (27) എന്നിവരാണ് മരിച്ചത്.ഹോസ്റ്റല്‍ വാര്‍ഡനും പഴങ്ങാനത്തം തണ്ടല്‍ക്കാരന്‍പട്ടി സ്വദേശിയുമായ പുഷ്പ (58) ദേഹത്ത് 45 ശതമാനം പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംഭവം നടന്ന ഹോസ്റ്റല്‍ ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും സുരക്ഷാ സംവിധാനങ്ങള്‍ കുറവാണെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഹോസ്റ്റല്‍ നടത്തുന്ന ഇന്‍ബ ജഗദീശര്‍ എന്ന വ്യക്തിയെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News