
ലൈംഗീക പീഡന ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വനിതാ സബ് കമ്മറ്റി.
ഗുരുതരമായ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചട്ടും. യാതൊരു നിയമ നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വനിതാ അഭിഭാഷകർ പ്രതിഷേധം സംഘടിപ്പിച്ചു.കൊല്ലം ജില്ലാ വനിതാ സബ് കമ്മറ്റി കൺവീനർ അഡ്വ സുമാ ലാൽ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here