
ലോക വനിതാ ദിനത്തിൽ മുഖ്യമന്ത്രിക്ക് വ്യത്യസ്തമായൊരു ആദരം നൽകി വനിതകൾ. സിപി എം സംസ്ഥാന സമ്മേളന വേദിയിലായിരുന്നു ആദരം. സുഭാഷിണി അലിയും ബ്രിന്ദാ കാരാട്ടും കെ കെ ശൈലജയും പി കെ ശ്രീമതിയും സി എസ് സുജാതയും പിന്നെ 75 വനിതാ പ്രതിനിധികളും പങ്കെടുക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ വനിതാ പ്രാതിനിധ്യം അത് കൊണ്ട് അവസാനിക്കുന്നില്ല.
വോളൻ്റിയേർസായി നൂറോളം വനിതകൾ പ്രവർത്തിക്കുന്നുണ്ട് . റെഡ് വാളൻ്റിയേർസിലെ മൂന്നിലൊന്ന് വനിതകളാണ്. ചുരുക്കത്തിൽ സമ്മേളനത്തിൽ സ്ത്രീ പ്രാതിനിധ്യം വലുതാണ് സമേളനത്തിൽ.വനിതാ ദിനത്തിൽ മുഖ്യമന്ത്രിക്ക് വ്യത്യസ്തമായൊരു ആദരവാകട്ടെ എന്ന് വനിതാ റെഡ് വാ ളൻ്റിയർമാർ ഒരുമിച്ച് തീരുമാനിച്ചു. സമ്മേളന വേദിയുടെ പല ഭാഗത്തായി നിന്നിരുന്ന പെൺകുട്ടികൾ ഓടി സമ്മേളന ഹാളിന് പുറത്തെത്തി . രണ്ട് വരിയായി വാതിലിന് സമീപം നിരന്നു
മുഖ്യമന്ത്രി പുറത്തേക് വന്നപ്പോൾ അറ്റൻഷനായി നിന്ന് ഒരു ഉഗ്രൻ സല്യൂട്ട് .
മുഖ്യമന്ത്രിയുടെ മുഖത്ത് ചിരി കൈ ചെറുതായി ഒന്ന് ചലിപ്പിച്ച് പ്രത്യഭിവാദ്യം . വനിതാ ദിനമായത് കൊണ്ടാണോ വനിതകളുടെ റെഡ് വാളൻ്റിയർ പരേഡ് എന്ന് ചിരിയോടെ മുഖ്യമന്ത്രിയുടെ ചോദ്യം. പെൺകുട്ടികൾക്ക് വലിയ സന്തോഷം.
സിപിഐഎമ്മിൻ്റെ എല്ലാ ഘടകങ്ങളിലും വനിതകളുടെ പ്രാതിനിധ്യം വലിയ തോതിലാണ് വർദ്ധിച്ചിരിക്കുന്നത് . സംസ്ഥാനത്തതെ 40 ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിമാർ വനിതകളാണ്. രണ്ട് ഏരിയാ കമ്മറ്റികൾ നയിക്കുന്നതും വനിതകളാണ് . ഇത് ഇനിയും കൂടുതൽ വർദ്ധിപ്പിക്കാനാണ് സിപിഐഎം നേത്യത്വത്തിൻ്റെ തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here