വനിതാ സംവരണ ഭേ​ദ​ഗതി ബിൽ പരാജയപ്പെടുത്തി; രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് ബിജെപി വനിത നേതാക്കൾ

വനിതാ സംവരണ ഭേ​ദ​ഗതി ബിൽ പരാജയപ്പെടുത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് ബിജെപി വനിത നേതാക്കൾ.
രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ആണ് കോലം കത്തിച്ചത്. വനിത സംവരണ ഭേദഗതി ബിൽ പരാജയപ്പെടുത്തിയതിനെതിരെ ആയിരുന്നു പ്രതിഷേധം.

ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത, ബിജെപി നേതാവ് ഹേമാ മാലിനി, ബൻസുരി സ്വരാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം പൊലീസ് തടഞ്ഞു. കോൺ​ഗ്രസ് നിലപാട് സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയുമാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്.

ALSO READ; തൊഴിൽ സമരങ്ങളിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ വേണം; നോയിഡ സന്ദർശനത്തിന് പിന്നാലെ മോദിയ്ക്ക് കത്തയച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി

വനിതാ സംവരണ ബിൽ തെരഞ്ഞെടുപ്പ് ഭൂപടം തിരുത്താനാണെന്ന് പ്രതിപക്ഷ നേതാവ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ഇത് വനിതാ സംവമണ ബിൽ അല്ലെന്നും രാജ്യവിരുദ്ധ ബിൽ ആണെന്നും ലോക്സഭയിൽ നടന്ന ചർച്ചയിൽ രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News