വനിതാ സംവരണ ബിൽ ഇന്ന് പാർലമെന്റിൽ; ബില്ലിനെ എതിർക്കാൻ ഇന്ത്യാ സഖ്യം

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. വനിത സംവരണ ബില്ലും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും. ബില്ലിനെ എതിർക്കാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യവും രംഗത്തുണ്ട്. ബില്ലിൽ ഇന്നും നാളെയും പാർലമെന്റിൽ ചർച്ച നടക്കും.

ലോക്സഭ സീറ്റുകൾ ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ ആണ് പ്രതിപക്ഷം രംഗത്തുള്ളത്. ഭരണം തുടരാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. 850 സീറ്റുകൾ ഉയർത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഓരോ സംസ്ഥാനങ്ങളിലും എത്ര സീറ്റ് ഉയർത്തുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

50 ശതമാനം സീറ്റുകൾ സംസ്ഥാനങ്ങളിൽ ഉയർത്താനാണ് കേന്ദ്ര ശ്രമമെന്ന് വിലയിരുത്തലുകളുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിലെ സീറ്റുകളുടെ എണ്ണം 20ൽ നിന്ന് 30 ആയി ഉയരും. ഇന്ന് പാർലമെന്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇത് സംബന്ധിച്ച് സംസാരിച്ചേക്കുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News