
‘താന്ത്രിക’ ആചാരത്തിന്റെ ഭാഗമായി തന്റെ മൂന്ന് വളര്‍ത്തു നായകളില്‍ ഒരു ലാബ്രഡോറിനെ ഞെരിച്ച് കൊന്ന് കഴുത്തറുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച ബെംഗളുരുവിലാണ് സംഭവം. പരിസരപ്രദേശത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
ത്രിപര്‍ണ പയക് എന്ന യുവതിയാണ് മിണ്ടാപ്രാണിയെ വകവരുത്തിയത്. കഴുത്തറുത്ത ശേഷം, നായയെ തുണിയില്‍ പൊതിഞ്ഞു. അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലുകളും ജനലുകളും അടച്ച് ഇവര്‍ കടന്നുകളഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞതോടെ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആളുകള്‍ പരാതിപ്പെട്ടത്.
ALSO READ: ‘കിടപ്പുരോഗികൾക്കും അവശതയിൽ കഴിയുന്നവർക്കും പരിചരണം ലഭിക്കാത്ത അവസ്ഥ ഉണ്ടാകരുത്’; സാർവത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
അധികൃതരെത്തി അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നപ്പോഴാണ് അഴുകിയ നിലയില്‍ നായയുടെ മൃതശരീരം കണ്ടെത്തിയത്. ഇതിന്റെ തല അറുത്തനിലയിലായിരുന്നെന്ന് പരിശോധനയിലാണ് വ്യക്തമായത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ചില വസ്തുക്കള്‍ ലഭിച്ചതോടെയാണ് അധികൃതര്‍ ദുര്‍മന്ത്രവാദമാണോ എന്ന് അന്വേഷിച്ചത്. മതപരമായ നിരവധി ചിത്രങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ചിതറിയ നിലയില്‍ കിടപ്പുണ്ടായിരുന്നു. ഇതോടെയാണ് താന്ത്രികമായ ആചാരമാണെന്ന പ്രാഥമിക നിഗമനത്തില്‍ അധികൃതരെത്തിയത്. ഇതിനിടയിലാണ് കെട്ടിയിട്ട നിലയില്‍ രണ്ട് നായയകളെ കൂടി കണ്ടെത്തിയത്. ഇവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ നാലുദിവസം മുമ്പാണ് നായ ചത്തതെന്ന് വ്യക്തമായി. യുവതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ പശ്ചിംബംഗാള്‍ സ്വദേശിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here