
ഇസ്ലാമിക് ഡ്രസ് കോഡ് ലംഘിക്കുന്ന സ്ത്രീകളെ കണ്ടെത്തി ശിക്ഷിക്കാൻ സ്മാർട്ട് ക്യാമറകൾ. ഹിജാബ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് പൊതു സ്ഥലങ്ങളിലും പാതകളിലും സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇറാൻ പൊലീസ് അറിയിച്ചു.
ആദ്യം നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും പിന്നീട് ആവർത്തിച്ചാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു. ഹിജാബ് നിയമം ലംഘിക്കുന്ന തരത്തിലുള്ള വ്യക്തിപരമോ കൂട്ടായതോ ആയ പെരുമാറ്റവും നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here