ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്റ് മന്ദിരം വനിതകൾ വളയും

ഗുസ്തി താരങ്ങളുടെ രണ്ടാം ഘട്ട പ്രതിഷേധം ഒരു മാസത്തിലേക്ക് കടക്കുന്നു. മെയ് 27നുള്ളിൽ ലൈംഗീക പീഡന പരാതികളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 28ന് പുതിയ പാർലമെന്റ് മന്ദിരം വനിതകൾ വളയും. ഉദ്ഘാടന ദിവസം പുതിയ പാർലമെന്റ് വളപ്പിൽ വനിതാ മഹാ പഞ്ചായത്ത് നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.ഇന്ന് ചേർന്ന ഖാപ്പ് പഞ്ചായത്തിലാണ് തീരുമാനം. നാളെ ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കുമെന്നും ഗുസ്തി താരങ്ങൾ അറിയിച്ചു.

ഏപ്രിൽ 23നാണ് ഗുസ്തി താരങ്ങൾ തങ്ങളുടെ സമരം പുനരാരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷൺ. എതിരെ നടപടിയെടുക്കുവാൻ ദില്ലി പൊലീസ് തയാറായിട്ടില്ല. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ സമരം ശക്തമാക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

അതേ സമയം,  താൻ നുണ പരിശോധനയ്ക്ക് തയാറാണെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ വ്യക്തമാക്കി.ലൈംഗികാതിക്രമപരാതികൾ കള്ളമാണെന്നു പറയുന്ന റെസ്‌ലിംഗ് ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷനെ നുണ പരിശോധനക്ക് വിധേയനാകാൻ  ഗുസ്തിതാരങ്ങൾ വെല്ലുവിളിച്ചിരുന്നു. നാർക്കോ ടെസ്റ്റോ പോളിഗ്രാഫി ടെസ്റ്റോ നുണപരിശോധനയോ നടത്താൻ ഞാൻ തയ്യാറാണെന്നും എന്നാൽ വിനേഷ് ഫോഗട്ടിനെയും ബജ്‌രംഗ് പുനിയയെയും തന്നോടൊപ്പം പരിശോധിക്കണമെന്നും ബിജെപി എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News