95 രൂപയുടെ ഷാംപു, ഫ്‌ളിപ്കാര്‍ട്ട് ഈടാക്കിയത് 140 രൂപ ; പണി വന്നത് പിന്നാലെ

ഓണ്‍ലൈന്‍ വില്പന സൈറ്റായ ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയ്ക്കിടെ, ഷാംപൂവിന് വില്‍പ്പന വിലയുടെ ഇരട്ടി ഈടാക്കിയെന്ന കേസില്‍ യുവതിക്ക് അനുകൂല വിധി. ബംഗളൂരു ഉപഭോക്തൃ കോടതിയാണ് യുവതിക്ക് അനുകൂലമായി വിധിച്ചത്. കൂടുതല്‍ പണം ഈടാക്കിയതിന് ഉപഭോക്തൃ കോടതി ഫ്‌ലിപ്കാര്‍ട്ടിനെ വിമര്‍ശിക്കുകയും 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.

ALSO READ‘മണ്ഡലം പ്രസിഡന്റാക്കാന്‍ അരുണ്‍ നേതാക്കള്‍ക്ക് പ്രിയപ്പെട്ടതെന്തൊക്കെയോ നല്‍കി’; കെപിസിസി ഓഫീസിന് മുന്നില്‍ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍

ബംഗളൂരു സ്വദേശിയായ സൗമ്യ പി, ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയ്ക്കിടെ 191 രൂപയുടെ പതഞ്ജലി കേശ് കാന്തി പ്രോട്ടീന്‍ ഹെയര്‍ ക്ലെന്‍സര്‍ ഓര്‍ഡര്‍ ചെയ്തു. 2019 ഒക്ടോബര്‍ 10 ന് സൗമ്യയെ തേടി ഫ്‌ലിപ്കാര്‍ട്ടിന്റെ പാഴ്‌സല്‍ എത്തി. പാഴ്‌സല്‍ തുറന്നപ്പോഴാണ് താന്‍ ഓര്‍ഡര്‍ ചെയ്ത സാധനത്തിന്റെ യഥാര്‍ത്ഥ വില വെറും 95 രൂപയാണെന്ന് സൗമ്യയ്ക്ക് മനസിലായത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ തുകയായിരുന്നു ഇവര്‍ നിന്നും ഈടാക്കിയിരുന്നത്. ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ട് ഈ ഉത്പന്നത്തിന് ഇട്ടിരുന്ന വില 140 രൂപയായിരുന്നു. കൂടാതെ ഷിപ്പിംഗിനായി 99 രൂപ അധികം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ALSO READകന്നഡ നടി ലീലാവതി അന്തരിച്ചു

വലിയിലുള്ള വലിയ വ്യത്യാസം ശ്രദ്ധയില്‍ പെട്ട യുവതി ഫ്‌ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് താന്‍ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായതെന്ന് ഇവര്‍ പറയുന്നു. ഷാംപുവിന്റെ പരമാവധി ചില്ലറ വിലയില്‍ കൂടിയ വിലയ്ക്ക് സാധനം വിറ്റ ഫ്‌ളിപ്കാര്‍ട്ടിന്റെ നടപടി തെറ്റാണെന്നും ഇത് കുറ്റകരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് യുവതിക്ക് അനുകൂലമായി കോടതി വിധിച്ചത്. ഷാപുവിന് ഈടാക്കിയ അധിക തുകയായ 96 രൂപ ഫ്‌ലിപ്കാര്‍ട്ട് തിരിച്ച് നല്‍കണം. ഒപ്പം ഉപഭോക്താവിന് നല്‍കിയ സേവനത്തിലെ പോരായ്മയ്ക്ക് 10,000 രൂപ നഷ്ടപരിഹാരം, അന്യായമായ വ്യാപാരത്തിന് 5,000 രൂപ അധിക പിഴ. സൗമ്യയുടെ കോടതി ചെലവുകള്‍ക്ക് 5,000 രൂപയും ചേര്‍ത്ത് 20,000 രൂപ ഫ്‌ലിപ്കാര്‍ട്ട്, സൗമ്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News