
ബംഗളൂരുവിൽ മഴയിൽ മതിൽ ഇടിഞ്ഞു വീണ് ഒരു മരണം. മഹാദേവപുരയിലാണ് കനത്ത മഴയെ തുടർന്ന് വീടിന്റ മതിലിടിഞ്ഞുവീണ് മുപ്പത്തിയഞ്ചുകാരി മരിച്ചത്. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയായ ശശികലയാണ് മരിച്ചത്. ഇവർ ജോലിക്ക് പോകുംവഴിയായിരുന്നു അപകടം സംഭവിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബംഗളുരുവിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. റോഡുകളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും തകർന്ന് വീണു.
സിൽക്ക് ബോർഡ് ജംഗ്‌ഷൻ , കോറമംല , ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിൽ 15 മുതൽ 20 സെന്റീമീറ്റർ വരെ മഴയാണ് ലഭിച്ചത്.
മഴക്കെടുതിയെ തുടർന്ന് ബംഗളൂരിൽ കർശന ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. കാറ്റിൽ ശാഖകളോ മുഴുവൻ മരങ്ങളോ പോലും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ, മഴക്കാലത്ത് മരങ്ങൾക്കടിയിൽ അഭയം തേടരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


