സ്കോളർഷിപ്പ് നേടാം, ഗണിത ശാസ്ത്രം പഠിക്കാം

ഗണിതശാസ്ത്രത്തിൽ മാസ്റ്റേഴ്സ് – ഡോക്ടറൽ പഠനങ്ങൾക്കായി ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) നൽകുന്ന സ്കോളർഷിപ്പുകൾക്ക് അർഹത നിർണയിക്കുന്ന സ്കോളർഷിപ്പ് റിട്ടൺ ടെസ്റ്റിന് അപേക്ഷിക്കാൻ അവസരം.

2024 ലേക്കുള്ള മാസ്റ്റേഴ്സ് – ഡോക്ടറൽ സ്കോളർഷിപ്പുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആദ്യഘട്ടമായി എഴുത്ത് പരീക്ഷ ആയിരിക്കും നടക്കുക. രണ്ടാം ഘട്ടത്തിൽ എഴുത്ത് പരീക്ഷ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്കുള്ള അഭിമുഖവും നടക്കും. രണ്ട് ഘട്ടങ്ങളിലെയും മികവും അപേക്ഷകരുടെ അക്കാദമിക പ്രകടനവും അവസാന ഘട്ട തെരഞ്ഞെടുപ്പിനായി പരിഗണിച്ചേക്കും.

ALSO READ: മമ്മൂക്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്, ഈ രാഷ്ട്രീയ ധീരതക്ക് നന്ദി; കാതൽ സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്

രണ്ട്‌ സ്കോളർഷിപ്പുകൾക്കും കൂടെ ഒരു പരീക്ഷ മാത്രമായിരിക്കും ഉണ്ടായിരിക്കുക. അപേക്ഷ നൽകുന്നവർ ഒരു സ്കോളർഷിപ്പിലേക്കോ അതോ രണ്ടിലേക്കുമോ പരിഗണിക്കപ്പെടണമെന്ന് വ്യക്തമാക്കുകയും ചെയ്യണം.

അപേക്ഷ www.nbhmexams.in/ എന്ന വെബ്സൈറ്റ് വഴി സാധാരണ അപേക്ഷാ ഫീസോടെ നവംബർ 30 വരെ നൽകാം. ഒരു സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ 400 രൂപയും രണ്ട് സ്കോളർഷിപ്പിന്‌ അപേക്ഷിക്കുന്നവർ 600 രൂപയും അടയ്ക്കണം. 2023 ഡിസംബർ ഒന്നിന് അപേക്ഷിക്കുന്നവർക്കുള്ള അപേക്ഷാ ഫീസ് യഥാക്രമം 500 രൂപ, 750 രൂപ ആയിരിക്കും. ഡിസംബർ രണ്ടുമുതൽ ഡിസംബർ 10 രാത്രി 11.59 വരെ അപേക്ഷിക്കാൻ അപേക്ഷാ ഫീസ്, യഥാക്രമം 750 രൂപ, 1000 രൂപ എന്നിങ്ങനെയാണ്.

ALSO READ: മികച്ച പ്ലേസ്‌മെന്റുമായി അസാപ് കേരള; ഹ്രസ്വകാല കോഴ്‌സുകൾക്ക് തുടക്കം

ജനുവരി 20-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്തുന്ന പരീക്ഷയ്ക്ക് പ്രത്യേക സിലബസ് ഉണ്ടായിരിക്കില്ല. ബന്ധപ്പെട്ട മേഖലയിലെ പഠനങ്ങൾക്കുവേണ്ട വിഷയാധിഷ്ഠിത അറിവ് പരീക്ഷ വഴി വിലയിരുത്തുന്നതായിരിക്കും. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ www.imsc.res.in/~nbhm/qp/ -ൽ ലഭ്യമാകും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

നിലവിൽ മാത്തമാറ്റിക്സിലെ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ എൻറോൾ ചെയ്തവർ, 2024-25ൽ അതിൽ എൻറോൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, മാത്തമാറ്റിക്സിൽ പിഎച്ച്.ഡി.ക്ക്‌ ഇതിനകം പ്രവേശനം നേടിയവർ, 2025 ജനുവരിക്കകം പ്രവേശനം നേടാൻ ഉദ്ദേശിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സിന്റെ നിർവചനത്തിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സയൻസസ് തുടങ്ങിയവ ഉൾപ്പെടും. രണ്ടുവർഷ മാസ്റ്റേഴ്സ്, അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ അവസാന രണ്ടുവർഷം, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിന്റെ ആദ്യ രണ്ടുവർഷം തുടങ്ങിയവ മാസ്റ്റേഴ്സ് പ്രോഗ്രാമുകളായി കണക്കാക്കും. ആറുവർഷത്തെ ഇൻറഗ്രേറ്റഡ് എം.എഡ്. കോഴ്സും മാസ്റ്റേഴ്സ് പ്രോഗ്രാമായി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News