മിഡിൽ ഈസ്റ്റ് സംഘർഷ ഭീഷണി: ഇന്ത്യൻ ഓഹരി, ലോജിസ്റ്റിക് വിപണിയേയും ബാധിച്ചു

India logistics service

ന്ത്യൻ വിപണിയെ കുലുക്കി മിഡിൽ ഈസ്റ്റ് യുദ്ധഭീഷണി. യുഎസ്–ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ആഗോള സാമ്പത്തിക വിപണികൾ തകർച്ചയിലേയ്ക്ക്. തുറമുഖ–ലോജിസ്റ്റിക് ഓഹരികൾക്ക് കനത്ത തിരിച്ചടി. മിഡിൽ ഈസ്റ്റിലെ യുദ്ധമേഘങ്ങൾ കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയും ശക്തമായ ഇടിവ് രേഖപ്പെടുത്തി.

ഇറാനിലെ സൈനിക നടപടികളും പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളും ആഗോള വിപണിയിൽ ഭീതിയുണ്ടാക്കി. സംഘർഷം വിപുലമായ പ്രാദേശിക യുദ്ധമായി മാറുമെന്ന ആശങ്കയാണ് നിക്ഷേപകരെ കൂടുതൽ സുരക്ഷിതമായ നീക്കങ്ങളിലേയ്ക്ക് നയിച്ചത്.

Also read: ‘നായകൻ എനിക്ക് ദോശ വാങ്ങാൻപോയി, അതോടെ സിനിമയും നിന്നു’; രസകരമായ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഉർവശി

ഇന്ത്യൻ ലോജിസ്റ്റിക് ഓഹരികൾക്കാണ് വലിയ തിരിച്ചടിയായിത് . Delhivery 10% വരെ ഇടിഞ്ഞപ്പോൾ ബ്ലൂ ഡാർട്ട് എക്സ്പ്രസ് ഏകദേശം 7% നഷ്ടമാണ് രേഖപ്പെടുത്തിയത്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി.

വിപണി സൂചികകളും വലിയ സമ്മർദ്ദത്തിലായി. BSE സെൻസെക്സ് 1.22% ഇടിവാണ് രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വില കുതിച്ചതും രൂപ ദുർബലമായതും ആശങ്ക വർധിപ്പിച്ചു. യുദ്ധമേഘങ്ങൾ നീങ്ങാതെ തുടരുകയാണെങ്കിൽ, ഇത് വിപണിയിലെ ഒരു താൽക്കാലിക ഇടിവല്ല, കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക തകർച്ചയുടെ തുടക്കമാകാമെന്ന മുന്നറിയിപ്പിലാണ് വിദഗ്ധർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here