ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ കമ്പനി നിങ്ങളെ കൈവിടില്ല; ജോലിയില്‍ മുന്നേറാം ഈസിയായി

നമ്മുടെ ജോലിയില്‍ വളരെ വേഗം തന്നെ മുന്നേറണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. നമ്മുടെ വര്‍ക്കുകളില്‍ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ നല്ലത് പറയുന്നതുമൊക്കെ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. അത്തരത്തില്‍ ആരും അസൂയപ്പെടും വിധം ജോലിയില്‍ മുന്നേറാന്‍ ചുവടെ കൊടുത്തിരിക്കുന്ന കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.

Also Read : ഇംഗ്ലീഷ് അറിയാത്തതിന്‍റെ പേരില്‍ പെട്ടുപോയിട്ടുണ്ടോ? സഹപ്രവര്‍ത്തകര്‍ കൈയൊ‍ഴിഞ്ഞിട്ടുണ്ടോ? ഇംഗ്ലീഷ് ചോദ്യങ്ങളെ നേരിടാന്‍ ചില വ‍ഴികള്‍

1. വിശ്വസ്തത

ജോലിക്കാരില്‍ സ്ഥാപനങ്ങള്‍ ഏറ്റവുമധികം തേടുന്നത് വിശ്വസ്തതയാണ്. ഏതു ജോലിയും വിശ്വസിച്ച് ഏല്‍പിക്കാനാവുക എന്നത് പ്രധാനമാണ്.

2. അര്‍പ്പണം

ജോലിയോടുള്ള പ്രതിബദ്ധതയാണ് ഒരേ തസ്തികയില്‍ തന്നെ പ്രവര്‍ത്തിക്കുന്നവരെ പല തട്ടിലാക്കുന്നത്. ഏകാഗ്രമായി ജോലി ചെയ്യാനുള്ള കഴിവ് അര്‍പ്പണബോധമുള്ളവരെ വിജയം തേടിയെത്തുക തന്നെ ചെയ്യും

3. അച്ചടക്കം

ജോലിക്കാര്‍ പ്രഥാനമായും ശ്രദ്ധിക്കേണ്ട കാര്യം ഒന്ന് അച്ചടക്കം തന്നെയാണ്. കാര്യക്ഷമമായും മികച്ച രീതിയിലും ജോലി ചെയ്യാനുള്ള കഴിവാണ് അച്ചടക്കമുള്ളവരുടെ പ്രത്യേകത.

4. ഉല്‍പാദനക്ഷമത

കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ജീവനക്കാര്‍ക്ക് കമ്പനി പ്രത്യേക പരിഗണന നല്‍കും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മുന്നേ നല്ല നിലയില്‍ ജോലി പൂര്‍ത്തിയാക്കുന്നവരെ ഏതു സ്ഥാപനവും പരിഗണിക്കും.

Also Read : നോ പറഞ്ഞ് റിലാക്‌സ് ചെയ്‌തോളൂ; പഠനത്തിലും ജോലിയിലും മുന്നേറാന്‍ എളുപ്പവഴി

5. സഹകരണം

ഏതു ജീവനക്കാരനും പ്രധാനമായി വേണ്ട ഗുണമാണ് മറ്റു ജീവനക്കാരുമായി സഹകരിക്കുക എന്നത്. ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിച്ചും മികച്ച നിലയില്‍ ജോലി ചെയ്യുന്നവരെ അഭിനന്ദിച്ചും സഹകരണ മനോഭാവം വളര്‍ത്തിയെടുക്കാന്‍ പരമാവധി ശ്രമിക്കണം.

6. ആര്‍ജവം

സത്യസന്ധത, സീനിയര്‍ ഉദ്യോഗസ്ഥരോട് ബഹുമാനം, മര്യാദയോടെയുള്ള പെരുമാറ്റം എന്നിവ സ്ഥാപനത്തിലെ അന്തരീക്ഷം ആരോഗ്യകരമാക്കും. കഴിവുള്ളവരെയും ഇല്ലാത്തവരെയും ഒരേ നിലയില്‍ വിശ്വാസത്തിലെടുത്തും പരസ്പരം സഹകരിച്ചും സഹായിച്ചും ജോലി ചെയ്യണം.

7. ഉത്തരവാദിത്തം

സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരെ മറ്റുള്ളവര്‍ ബഹുമാനിക്കും. ഉത്തരവാദിത്തം കൃത്യമായി പാലിക്കണം.

8. പ്രഫഷനലിസം

ജോലി ചെയ്യുന്നതില്‍ മാത്രമല്ല, വേഷം, ഭാഷ, പെരുമാറ്റം എന്നിവയിലും പ്രഫഷനലിസം പ്രകടിപ്പിക്കുന്നവരെയാണ് മികച്ച ജീവനക്കാരായി കണക്കുകൂട്ടുന്നത്. അവരെ മറ്റുള്ളവര്‍ ബഹുമാനിക്കുകയും വേഗം ശ്രദ്ധിക്കപ്പെടുകയും ചെയ്യും.

9. കൃത്യനിഷ്ഠ

മീറ്റിങ്ങുകളില്‍ സമയത്ത് എത്തുക, അനുവദിച്ച സമയത്തിനുള്ളില്‍ സംസാരം പൂര്‍ത്തിയാക്കുക, അനുവദിച്ച സമയത്തിനും മുന്നേ ജോലി പൂര്‍ത്തിയാക്കുക എന്നതെല്ലാം കൃത്യനിഷ്ഠയുടെ ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here