വ്യാജ സര്‍ട്ടിഫിക്കറ്റിൽ ആറ് വര്‍ഷം ഡോക്ടറായി ജോലി; പിടികൂടിയ സ്വദേശിയെ പിരിച്ചുവിടാന്‍ കുവൈറ്റ് സുപ്രിം കോടതി

യൂണിവേഴ്‌സിറ്റി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിൽ ആറ് വര്‍ഷം ഡോക്ടറായി ജോലി ചെയ്ത സ്വദേശിയെ പിരിച്ചുവിടാന്‍ കുവൈറ്റ് സുപ്രിം കോടതി ഉത്തരവിട്ടു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന വനിതയ്‌ക്കെതിരേയാണ് നടപടി.

also read :യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനിയാദി ഭൂമിയിൽ തിരിച്ചെത്തി

അന്വേഷണത്തില്‍ യൂണിവേഴ്‌സിറ്റി ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീയുടെ പേരോ പ്രായമോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിയില്‍ നിന്ന് 300,000 കുവൈറ്റ് ദിനാര്‍ പിഴ ഈടാക്കാനും രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടു. ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ ചുമതലയുള്ള ദേശീയ ഏജന്‍സിയായ സിവില്‍ സര്‍വീസ് കമ്മീഷനില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റാണ് വ്യാജമാണെന്ന് തെളിഞ്ഞത്. ആരോഗ്യ മന്ത്രാലയത്തില്‍ നിയമവിരുദ്ധമായി ജോലിചെയ്ത് 150,000 ദിനാര്‍ ശമ്പളമായി നേടിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

also read :എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകം; തൂപ്പുജോലിക്കാരൻ അറസ്റ്റില്‍

പാക്കിസ്ഥാനില്‍ നിന്ന് യൂണിവേഴ്‌സിറ്റി ബിരുദം നേടിയതായി വ്യാജരേഖ ചമച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് മെഡിസിന്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. നേരത്തെ, ഇതേ കേസില്‍ യുവതിക്ക് ക്രിമിനല്‍ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി തടവുശിക്ഷ ഒഴിവാക്കുകയും ജോലിയിലൂടെ നിയമവിരുദ്ധമായി സര്‍ക്കാരില്‍ നിന്ന് സമ്പാദിച്ച ശമ്പളത്തിന്റെ ഇരട്ടി തുക പിഴയായി അടയ്ക്കാന്‍ ഉത്തരവിടുകയുമായിരുന്നു. രേഖാമൂലമുള്ള സത്യപ്രസ്താവന സമര്‍പ്പിക്കാനും 3,000 ദിനാര്‍ ജാമ്യത്തുക കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. മോശം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്നും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും നല്ല പെരുമാറ്റം കാണിക്കുമെന്നും വ്യക്തമാക്കിയാണ് സത്യപ്രസ്താവനയും ഹാജരാക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News